ചോദ്യങ്ങൾ ഇനിയും ചോദിക്കും :രേവതി

ചോദ്യങ്ങൾ ഇനിയും ചോദിക്കും :രേവതി
ചോദ്യങ്ങൾ ഇനിയും ചോദിക്കും :രേവതി
Share  
2024 Aug 22, 04:54 PM

ചോദ്യങ്ങൾ

ഇനിയും

ചോദിക്കും : രേവതി 

സിനിമാ കളക്റ്റീവിനെസംബന്ധിച്ചിടത്തോളം ഇതൊരു സുപ്രധാന നിമിഷമാണ്. 

സംസ്ഥാനസർക്കാർ ഹേമ കമ്മിറ്റി റിപ്പോർ ട്ട് പുറത്തുവിട്ടിരിക്കുന്നു. 

എല്ലാം തുടങ്ങിയ ത് 2017-ൽ ഞങ്ങളുടെ സഹപ്രവർത്തക ക്കെതിരേ നടന്ന ഹീനമായ അക്രമത്തെത്തു ടർന്നാണ്. 

മലയാള സിനിമാ ലോകത്ത് ആഴത്തിൽ വേരുന്നിയ നെറികേടുകൾക്കെതിരേയും പീഡനങ്ങൾക്കെതിരേയും നടപടി സ്വീകരിക്കാൻ ഞങ്ങൾ സർക്കാരിനോട് അപേക്ഷി ക്കുകയായിരുന്നു.


ഇതിനെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിൽ ഹേമ കമ്മിറ്റി രൂപവത്കരിച്ചുകൊണ്ട് നിർ ണായക നടപടിയെടുത്തു.

ഒട്ടേറെ കലാകാരികൾ ധൈര്യപൂർവം അവരുടെ അനുഭവങ്ങൾ കമ്മിറ്റിയുമായി പങ്കുവെച്ചു.അവരുടെ തിക്താനുഭവങ്ങൾ ഇനി വരുന്നവർക്ക് ഉപകാരപ്പെടുമെന്നു കരുതിയുള്ള ധീരമായ ഒരു ചുവടുവെപ്പായിരുന്നു അത്.       

നാലുവർഷവും ഏഴുമാസവും നീണ്ട പ്രയത്നത്തിനൊടുവിൽ അതിനു ഫലമുണ്ടായിരിക്കുകയാണ്. 


ഒട്ടേറെചോദ്യങ്ങൾ ഇനിയും ചോദിക്കുംവെല്ലുവിളികളും വിമർശനങ്ങളും ഇതിനിടെ ഞങ്ങൾക്ക് അതിജീവിക്കേണ്ടിവന്നു.  

ഇനിയാണ് ഞങ്ങളുടെ ജോലി തുടങ്ങുന്നത്. മുന്നോട്ടുള്ള വഴികളെപ്പറ്റി അവധാനതയില്ലാതെ ചർച്ചചെയ്യേണ്ടതുണ്ട്.മുന്നോട്ടുള്ള ഒരോ അടിയും എങ്ങനെവേണമെന്ന് സൂക്ഷ്മമായി തീരുമാനിക്കേണ്ടതുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെപ്പറ്റി എല്ലാവരും ഇതിന കം മനസ്സിലാക്കിയെന്നു കരുതിത്തന്നെ പറ യട്ടെ. 

എന്നെ സംബന്ധിച്ചിടത്തോളം ഇത് മലയാള സിനിമാ വ്യവസായത്തെക്കുറിച്ചുള്ള ഒരു രേഖയല്ല, 

മറിച്ച് കലാകാരികളായ സ്ത്രീ കൾ എന്ന കൂട്ടായ്മയ്ക്ക് അവരുടെ തൊഴിലിടത്തെ എങ്ങനെ മാറ്റിയെടുക്കാൻ കഴിയും എന്നു കാണിച്ചുതരുന്ന ചെറിയൊരു കിളി വാതിലാണ്. 

സ്ത്രീകൾ നേരിടുന്ന നീതികേടുക ളുടെ, അനുഭവിക്കുന്ന സംഘർഷങ്ങളുടെ, വിഭാഗീയതകളുടെ, തരംതിരിക്കലുകളുടെ കാഴ്ചകളുടെ ജാലകമാണ്. 

ഇതിനൊരു പരി ഹാരമുണ്ടാവണമെങ്കിൽ ആദ്യം അവിടെ ഒരു പ്രശ്നമുണ്ടെന്ന് അംഗീകരിക്കുകയാണു വേണ്ട ത്. 

അങ്ങനെയുണ്ടെന്നു സമ്മതിക്കുന്നതുതന്നെ ഒരു കടമ്പയാണ്. അതുപക്ഷേ, മറികടന്നേ മതിയാവൂ 


ഡബ്ല്യു.സി.സി ചിലർക്കെങ്കിലും ശല്യക്കാരികളാണ്. നീതികേടു കൾക്കെതിരേ ശബ്ദമുയർത്തു ന്നതാണ് ശല്യമെങ്കിൽ ഞങ്ങൾ ആ വിശേഷണത്തെ അഭിമാന പൂർവം ഏറ്റെടുക്കുന്നു.


 പീഡിപ്പിക്കപ്പെട്ടവരും പീഡകരും മാത്രമാണിപ്പോഴത്തെ വിഷയം. 


അതുകൊണ്ടു മാ ത്രമായോ, ഏതൊരു ജോലിസ്ഥലത്തുമുള്ളതുപോലെ, റിപ്പോർട്ടിൽ പരാമർശിച്ച ഒട്ടേ റെ പ്രശ്നങ്ങൾക്കും ഉത്തരം കാണേണ്ടതുണ്ട്. 

ഞങ്ങൾക്ക് അവയെക്കുറിച്ചെല്ലാം വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. അതിനെപ്പറ്റിയു ള്ള ധാരണയും അതു മാറേണ്ട ആവശ്യകത യെപ്പറ്റിയുള്ള ബോധ്യവും സഹാനുഭൂതിയും


ഈ വിജയം മാറ്റത്തിനായുള്ള പോരാട്ടത്തിനു തുടക്കമിടട്ടെ


ഉള്ളതിനാലാണ് എല്ലാ വൈതരണികളും മറി കടന്ന് ഞങ്ങൾ മുന്നോട്ടുപോയത്. അനിവാര്യങ്ങളായ ഈ മാറ്റങ്ങൾ എങ്ങ നെ നടപ്പാക്കാനാവും എന്നതിനെക്കുറി ച്ചാവും ഇനി ഞങ്ങളുടെ എല്ലാ ശ്രദ്ധയും. 

സിനിമാ വ്യവസായ രംഗത്തിനകത്തും പുറ ത്തും ഇതു സംബന്ധിച്ച ചർച്ചകളും തുടർ നടപടികളും ഉണ്ടാവേണ്ടതുണ്ട്. വരും തലമു റയ്ക്കു വേണ്ടിക്കൂടിയാണ് ഞങ്ങളി ചെയ്യ യ്യുന്ന അത്യധ്വാനം എന്ന് ഞങ്ങളെ പിന്തുണയ്ക്കുന്ന വർക്കെങ്കിലും നന്നായറിയാം.


ഡബ്ല്യു.സി.സി. ചിലർക്കെങ്കിലും ശല്യക്കാ രികളാണ്.

നീതികേടുകൾക്കെതിരേ ശബ്ദമുയർത്തുന്നതാണ് ശല്യമെങ്കിൽ ഞങ്ങൾ ആ വിശേഷണത്തെ അഭിമാനപൂർവം ഏറ്റെടു ക്കുന്നു. 

ഈ വിജയം മാറ്റത്തിനായ നായുള്ള പോരാട്ടത്തിനു തുടക്കമിടട്ടെ.

 ഇരുട്ടിൽ നെടുകെ നിൽക്കാനുള്ള കരുത്തുപകരട്ടെ. കുട്ടായ്മയു ടെ കരുത്തിൽ നല്ലൊരു നാളേയ്ക്കായുള്ള പ്രയാണമാവട്ടെ.


ഡബ്ല്യു.സി.സി. സ്ഥാ ഥാപകാംഗങ്ങളിൽ

ഒരാളാണ് ലേഖിക. (കടപ്പാട് : മാതൃഭൂമി )

zzzz
ssss

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU

SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH