കൊച്ചി: മന്ത്രി കെ രാധാകൃഷ്ണനുമായി ബന്ധപ്പെട്ട നിലവിളക്ക് വിവാദത്തില്‍ പൂജാരി ചെയ്തത് തെറ്റെന്ന് ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. വിളക്ക് കൊളുത്തുന്നതില്‍ ജാതിയുമില്ല, അയിത്തവുമില്ല. ശ്രീകോവിലില്‍ നിന്ന് പുറത്തിറങ്ങി തിരിച്ചുപോകുമ്പോഴാണ് അശുദ്ധിയുടെ പ്രശ്‌നം വരുന്നുള്ളൂ. അയാള്‍ എന്തിനാണ് ഇറങ്ങി വന്നത് എന്നും കൈതപ്രം ചോദിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കൈതപ്രം.
'വിളക്ക് കൊളുത്തുന്നതിന് ജാതിയുമില്ല, അയിത്തവുമില്ല. ശ്രീകോവിലില്‍ നിന്ന് പുറത്തിറങ്ങി തിരിച്ചുപോകുമ്പോഴാണ് അശുദ്ധിയുടെ പ്രശ്‌നം വരുന്നുള്ളൂ.അയാള്‍ എന്തിനാണ് ഇറങ്ങി വന്നത്? ഫോട്ടോയില്‍ വരാന്‍ വേണ്ടിയല്ലേ? വിളക്ക് മാരാരുടെയോ മറ്റാരുടെയെങ്കിലോ കൈയില്‍ കൊടുത്താല്‍ പോരേ?ഇയാള്‍ തന്നെ പോകേണ്ടതുണ്ടോ? വിളക്ക് കൊളുത്തിയിട്ട് താഴെ വച്ചു കൊടുത്തു. അത് ചെയ്യാന്‍ പാടില്ല. തെറ്റ് തന്നെയാണ്.'- കൈതപ്രം പറഞ്ഞു.
'എല്ലാവര്‍ക്കും ജാതി ചിന്തയുണ്ട്. രാഷ്ട്രീയക്കാര്‍ക്ക് ഇത് കൂടുതലാണ്. സെന്‍സസ് എടുക്കണമെന്ന് പറയുന്നത് തന്നെ കള്ളത്തരം അല്ലേ? നമ്പൂതിരി ആണ് എന്ന ഒറ്റ കാരണത്താല്‍ എസ്എസ്എല്‍സിക്ക് മുകളിലോട്ട് എനിക്ക് പഠിക്കാന്‍ സാധിച്ചില്ല.അന്ന് ഏഴ് രൂപ ഫീസ് കൊടുക്കണം. അന്ന് പത്തുരൂപയാണ് ശമ്പളം. പത്തുരൂപ ശമ്പളക്കാരന്‍ എങ്ങനെയാണ് ഏഴ് രൂപ ഫീസ് നല്‍കുന്നത്. തെണ്ടി തിരിഞ്ഞു നടന്നിട്ടുണ്ട്. കാര്‍ഷിക ബന്ധ ബില്‍ വന്നിട്ട് കുറെപേര്‍ ജന്മിയായി. എന്റെ ഭൂമിയോക്കെ കൊണ്ടുപോയിട്ട് അവരെല്ലാം ജന്മിയായി.വിറ്റ് കാശുണ്ടാക്കി. 75 വര്‍ഷം കൊണ്ട് ചെയ്യാന്‍ കഴിയാത്തതാണ് ഇനി സെന്‍സസ് നടത്തി ചെയ്യാന്‍ പോകുന്നത്. ഇത് അസംബന്ധമാണ്. വോട്ട് മാത്രമാണ് ലക്ഷ്യം. ഞാന്‍ എന്തു കുറ്റം ചെയ്തു?.എന്റെ അച്ഛന്‍ എന്ത് കുറ്റം ചെയ്തു?.
ആരെയെങ്കിലും തല്ലിയോ?
എന്നിട്ടാണ് എന്നെ ശിക്ഷിച്ചത്. ഞാന്‍ ജോലിക്ക് പിന്നാലെ പോയില്ല.സര്‍ക്കാര്‍ ജോലി കിട്ടില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു.
എസ്എസ്എല്‍സി മാത്രമേയുള്ളൂ.അധ്വാനിച്ചാണ് ഇവിടെ വരെ എത്തിയത്. ഇതൊന്നും തകര്‍ക്കാന്‍ പറ്റില്ല.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ മുകളിലേക്ക് കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ സാമ്പത്തിക സര്‍വ്വേ നടത്തിയാല്‍ പോരേ? സാധാരണക്കാരന്റെ ബുദ്ധിയിലാണ് ഞാന്‍ ഇക്കാര്യം പറയുന്നത്. എല്ലാവരും കൂടി പറഞ്ഞ് വലുതാക്കുകയാണ്. എനിക്ക് ജാതി ചിന്തിയില്ല. രാധാകൃഷ്ണനെ ചേര്‍ത്തുപിടിക്കുന്ന ആളാണ് ഞാന്‍'- കൈതപ്രം വ്യക്തമാക്കി News courtesy : TNIE Kerala
'Caste census is absurd... These are all political gimmicks' - Kaithapram Damodaran Namboothiri
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group