കുറ്റ്യാടി: എല്ലാ മതങ്ങളിലും രാഷ്ട്രീയ പാർട്ടികളിലും ഉള്ളവർ ലഹരി മാഫിയയെ അകറ്റിനിർത്താൻ ഒറ്റക്കെട്ടായി പ്രതിജ്ഞയെടുക്കുന്നത് വലിയ സന്തോഷ നൽകുന്ന കാര്യമാണെന്ന് മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മരുതോങ്കര ജാനകിക്കാട് തൃക്കൈപ്പറമ്പ് മഹാവിഷ്ണു ക്ഷേത്രത്തിൽ പരവത്ത് ബാലൻനമ്പ്യാരുടെ സ്മരണയ്ക്കായി മക്കൾ നിർമിച്ചുനൽകിയ സ്മൃതിമന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്തത്ത് കുടുംബാംഗങ്ങൾ നിർമിച്ചുനൽകുന്ന ക്ഷേത്ര കിഴക്കേ ഗോപുരനടയുടെ ഉദ്ഘാടനം കെ.എം. അഭിജിത്ത് എം.എൽ.എ. നിർവ്വഹിച്ചു. മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം. സതി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജ്യോതികുമാർ ചാമക്കാല എം.എൽ.എ. മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ വെച്ച് ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് 'തൂഫാൻ' ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സ്വാഗതസംഘം ചെയർമാൻ പി.കെ. സുരേന്ദ്രൻ, ബിജു പരവത്ത്, പി. ഗംഗാധരൻ, കോരങ്കോട്ട് മൊയ്തു, ഷിവിജ വിനോദൻ, കെ.ടി. ജെയിംസ്, കെ.പി. രാജൻ, കോരങ്കോട്ട് ജമാൽ, കെ. ശ്രീധരൻ, ജോൺ പൂതക്കുഴി, കെ. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































