കൊച്ചി: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിവാദ യാത്രകളിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. മന്ത്രിമാരുടെ ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ആരെന്ന് മുഖ്യമന്ത്രി മറച്ചുവെക്കുകയാണെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റിയംഗവും മുൻ വ്യവസായ മന്ത്രിയുമായ പി. രാജീവ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ യാത്രകൾ അങ്ങേയറ്റം ദുരൂഹമാണെന്നും നിലവിലെ ഭരണം ജനങ്ങളുടെയല്ല, മുതലാളിമാരുടെ സർക്കാരാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വൈദ്യുതി പ്രതിസന്ധിമൂലം നാട്ടുകാർ ദുരിതമനുഭവിക്കുമ്പോൾ, 'സ്വകാര്യ നിമിഷങ്ങൾ ആസ്വദിക്കേണ്ടതില്ലേ' എന്ന് ചോദിക്കുന്ന നീറോ ചക്രവർത്തിമാരാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. മന്ത്രി സണ്ണി ജോസഫ് ഇതുവരെ ആ പദവിയുടെ പക്വതയിലേക്ക് എത്തിയിട്ടില്ലെന്നും, സ്ഥാനമാനങ്ങൾ മറന്നുള്ള പ്രസ്താവനകളാണ് മന്ത്രിമാർ നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു. സ്പോൺസർമാരുടെ ചെലവിലാകുമ്പോൾ സർക്കാരിന് സാമ്പത്തിക നഷ്ടമില്ലെന്ന വാദം തെറ്റാണെന്നും മന്ത്രിമാർ ബാഹ്യ സമ്മർദ്ദങ്ങൾക്കും താല്പര്യങ്ങൾക്കും വിധേയരാകാതിരിക്കാനാണ് ചെലവുകൾ സർക്കാർതന്നെ വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































