കോഴിക്കോട്: മാസപ്പടി കേസിലെ ഇ.ഡി അന്വേഷണത്തിലും ആരോപണങ്ങളിലും മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. സി.എം.ആർ.എല്ലും വീണ വിജയനും തമ്മിൽ നടന്നത് പൂർണ്ണമായും നിയമപരമായ പണമിടപാടാണെന്നും, വീണയിൽ നിന്ന് സേവനം ലഭിച്ചില്ലെന്ന് സി.എം.ആർ.എൽ അധികൃതർ എവിടെയും മൊഴി നൽകിയിട്ടില്ലെന്നും റിയാസ് വ്യക്തമാക്കി. മാസപ്പടി വാങ്ങി എന്ന് വരുത്തിതീർക്കാൻ ബോധപൂർവ്വമായ രാഷ്ട്രീയ ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
സുഹൃത്ത് ഹസ്സൻ വാരിസിന്റെ വീട്ടിൽ നടത്തിയത് രാഷ്ട്രീയ പ്രേരിതമായ റെയ്ഡാണെന്നും, ഒന്നും കണ്ടെത്താൻ കഴിയാതെ വന്നതോടെ പിണറായി വിജയന്റെയും വീണയുടെയും പേരുകൾ പറയാൻ ഇ.ഡി ഭീഷണിപ്പെടുത്തിയെന്നും റിയാസ് പറഞ്ഞു. വാരിസിന്റെ മകളെ കേസിൽ പെടുത്തുമെന്നും പ്രായമായ പിതാവിനെ മർദ്ദിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് തെറ്റായ മൊഴി വാങ്ങിയത്. പാർട്ടി നൽകിയ ചുമതലകൾ മാത്രമാണ് താൻ വഹിച്ചിട്ടുള്ളതെന്നും, തനിക്കെതിരായ ഇ.ഡി നടപടിയെ ഗൗരവമായി കാണുന്ന വി.ഡി. സതീശൻ കോൺഗ്രസ് നേതാക്കൾക്കെതിരായ ഇ.ഡി അന്വേഷണങ്ങളിലും ഇതേ നിലപാടാണോ സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































