തിരുവനന്തപുരം: ചിറയിൻകീഴിൽ പ്രാദേശിക കോൺഗ്രസ് നേതാക്കളുമായി ഉണ്ടായ കയ്യാങ്കളി വിവാദങ്ങൾക്കിടെ മണ്ഡലത്തിലെത്തിയ രമ്യാ ഹരിദാസ് പ്രതികരിക്കാൻ തയ്യാറായില്ല. വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും 'എല്ലാം പാർട്ടി പറയും' എന്നും മാത്രമാണ് അവർ വ്യക്തമാക്കിയത്. പാർട്ടിതല അന്വേഷണത്തിന് മുന്നോടിയായി കെപിസിസി നേതൃത്വത്തെ കാണുമെന്ന സൂചന നൽകിയ അവർ, അഡീഷണൽ സ്റ്റാഫ് പാളയം പ്രദീപിനെ നിയമിക്കുന്നതിനായുള്ള കത്തുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി. എന്നാൽ എംഎൽഎയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവർക്ക് പ്രവർത്തകരുടെ പൂർണ പിന്തുണയുണ്ടെന്നും ഒപ്പമുണ്ടായിരുന്ന കോൺഗ്രസ് നേതാക്കൾ അവകാശപ്പെട്ടു.
കഴിഞ്ഞ വെള്ളിയാഴ്ച താലൂക്കിലെ ഔദ്യോഗിക യോഗത്തിൽ രമ്യാ ഹരിദാസിന്റെ സഹായി പാളയം പ്രദീപ് പങ്കെടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് വാട്സ്ആപ്പ് ഗ്രൂപ്പിലെ പോരിലേക്കും തുടർന്ന് അക്രമത്തിലേക്കും നീണ്ടത്. ഇതിന് പിന്നാലെ പ്രദീപിനെയും പ്രാദേശിക നേതാവ് സജാദിനെയും പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. സംഘർഷത്തിൽ ഇരുവിഭാഗങ്ങൾക്കുമെതിരെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുമ്പോൾ തന്നെ, കെപിസിസി സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രശ്നങ്ങൾ സമവായത്തിലൂടെ പരിഹരിക്കാനുള്ള നീക്കത്തിലാണ് മുതിർന്ന കോൺഗ്രസ് നേതൃത്വം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































