തിരുവനന്തപുരം: പ്രതിപക്ഷ നേതാവായിരുന്നപ്പോഴും ഇപ്പോഴും തനിക്ക് സോഷ്യൽ മീഡിയ ടീം ഇല്ലെന്നും വാർത്തകൾ നീക്കം ചെയ്യാൻ മെറ്റയിൽ സ്വാധീനം ചെലുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. തനിക്കോ തന്റെ ഓഫീസിനോ അതിൽ യാതൊരു പങ്കുമില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്‌തമാക്കി.
തിരുവനന്തപുരം ആർച്ച് ബിഷപ്പിന്റെ പ്രസംഗം ഉൾപ്പെടെയുള്ള വിഡിയോകളും വാർത്തകളും റിമൂവ് ചെയ്തിട്ടുണ്ടെന്നും മെറ്റയുടെ പുതിയ പോളിസികളാകാം ഇതിന് പിന്നിലെന്നുമാണ് അനുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിനെ വിമർശിക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് മെറ്റയ്ക്ക് കത്തയക്കാൻ തയ്യാറാണെന്നും മാധ്യമങ്ങൾ നൽകുന്ന പരാതിയിൽ സർക്കാർ പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































