രാഷ്ട്രീയമില്ല, എന്നാൽ അഭിപ്രായമുണ്ട്; വെള്ളാപ്പള്ളി നടേശൻ

രാഷ്ട്രീയമില്ല, എന്നാൽ അഭിപ്രായമുണ്ട്; വെള്ളാപ്പള്ളി നടേശൻ
രാഷ്ട്രീയമില്ല, എന്നാൽ അഭിപ്രായമുണ്ട്; വെള്ളാപ്പള്ളി നടേശൻ
Share  
എഴുത്ത്

News desk

2026 May 12, 08:50 AM
kareem
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തിരുവല്ല: എസ്.എൻ.ഡി.പി. യോഗത്തിന് സ്വന്തമായി രാഷ്ട്രീയമില്ലെങ്കിലും കൃത്യമായ രാഷ്ട്രീയ അഭിപ്രായമുണ്ടെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി. യോഗം 770-ാം നമ്പർ മേപ്രാൽ ശാഖയുടെ നവതി സ്മാരക ഗുരുദേവക്ഷേത്ര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനയുടെ നിലപാടുകൾ വ്യക്തമാക്കുന്നതിനൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളുമായി യോഗം മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


​ചടങ്ങിൽ മേപ്രാൽ ശാഖയിലെ മുഴുവൻ വിദ്യാർഥികൾക്കുമുള്ള പഠനോപകരണങ്ങളും ഉന്നത പഠനത്തിനുള്ള സ്കോളർഷിപ്പും അദ്ദേഹം പ്രഖ്യാപിച്ചു. കൂടാതെ ശാഖാ ഭാരവാഹികൾക്കുള്ള ഇൻസെൻ്റീവ് നൽകുമെന്നും അദ്ദേഹം അറിയിച്ചു. ക്ഷേത്ര നിർമാണത്തിൽ പങ്കാളികളായ പ്രമുഖരെ ചടങ്ങിൽ ആദരിച്ചു. തിരുവല്ല യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി അധ്യക്ഷത വഹിച്ച യോഗത്തിൽ പത്തനംതിട്ട യൂണിയൻ പ്രസിഡൻ്റ് കെ. പത്മകുമാർ സംഘടനാ സന്ദേശം നൽകി. രവീന്ദ്രൻ എഴുമറ്റൂർ, ബിനിൽകുമാർ, ഈപ്പൻ കുര്യൻ, സാം ഈപ്പൻ, സുരേഷ് ഓടയ്ക്കൽ, ശിവൻ മടയ്ക്കൽ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

MANNAN
c
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
kuttikkoora

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n