ഏടന്നൂർ : നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ ഇൻ മെഡിക്കൽ സയൻസിൽ ഡിഎൻബി ഫാമിലി മെഡിസിൻ വിഭാഗത്തിൽ ഓൾ ഇന്ത്യ ലെവലിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ന്യൂ മാഹി ഏടന്നൂർ സ്വദേശിനി ഡോ. ഫാത്തിമത്ത് ഹെന്നയെ അനുമോദിച്ചു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ മൊമെൻ്റോ നൽകി ആദരിച്ചു. വൈസ് പ്രസിഡൻ്റ് എം കെ സെയിത്തു, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ പ്രീജ, പി പി രഞ്ജിത്ത്, സി പി സുധീർ തുടങ്ങിയവർ സംബന്ധിച്ചു. തലശ്ശേരി എഫ് ആർക്കിട്ടെക്ക്റ്റ്സിലെ ആർക്കിട്ടെക്റ്റ് ഫവാസാണ് ഭർത്താവ്. തലശ്ശേരി മമത റെഡിമെയ്ഡ്സ് ഉടമ കെ പി നജീബിൻ്റെയും പി പി റമീസയുടേയും മകളാണ്.
സംയുക്ത ജമാഅത്ത് ആദരിച്ചു
തലശ്ശേരി : ഫാമിലി മെഡിസിനിൽ (DNP) അഖിലേന്ത്യ തലത്തിൽ ഒന്നാം റാങ്കും പ്രസിഡൻഷ്യൽ ഗോൾഡ് മെഡലും നേടിയ ഡോ. ഫാത്തിമ ഹെന്നയെ തലശ്ശേരി സംയുക്ത മുസ്ലിം ജമാഅത്ത് ആദരിച്ചു. ജമാഅത്ത് സെക്രട്ടറി കെ പി നജീബിന്റെ മകളാണ്. ഡോക്ടർ ഫാത്തിമ ഹെന്ന ഉപഹാരം സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറി അഡ്വ. പി വി സൈനുദ്ദീൻ നൽകി. യോഗത്തിൽ എ കെ അബുട്ടി ഹാജി, എം ഫൈസൽ ഹാജി, അഡ്വ. കെ എ ലത്തീഫ്, സി ഹാരിസ് ഹാജി, സി കെ പി മമ്മൂ, എ കെ മുസമ്മിൽ, പി സമീർ, എ കെ സക്കറിയ, പി എ മന്നാൻ, സി ഇക്ബാൽ, സി കെ അബ്ദുൽ അസീസ് എന്നിവർ പ്രസംഗിച്ചു.
ഡോ. ഫാത്തിമ ഹെന്നക്ക് തലശ്ശേരി സംയുക്ത ജമാഅത്തിന്റെ ഉപഹാരം
ഫാമിലി മെഡിസിനിൽ (DNP) അഖിലേന്ത്യ തലത്തിൽ ഒന്നാം റാങ്കും പ്രസിഡൻഷ്യൽ ഗോൾഡ് മെഡലും നേടിയ ഡോ. ഫാത്തിമ ഹെന്നക്ക് തലശ്ശേരി സംയുക്ത ജമാഅത്തിന്റെ ഉപഹാരം സെക്രട്ടറി അഡ്വ. പി വി സൈനുദ്ദീൻ നൽകുന്നു.
മാർഷ്യൽ ആർട്സ് നൈറ്റ് - 2026 മാഹിയിൽഇന്ന്
മാഹി: സ്പോർട്സ് കരാത്തെ ഡോ അക്കാഡമി ഓഫ് ഇന്ത്യ 40ാം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ “മാർഷ്യൽ ആർട്സ് നൈറ്റ് 2026” മെഗാപരിപാടി ഏപ്രിൽ 27 ന് തിങ്കളാഴ്ച വൈകിട്ട് 5.30ന് മാഹിയിലെ ഇ. .വത്സരാജ് സിൽവർ ജൂബിലി ഓഡിറ്റോറിയത്തിൽ നടക്കും.
എൻ.എസ്.കെ.എ കേരള–പുതുച്ചേരി ചീഫ് ഇൻസ്ട്രക്ടർ സെൻസെയ് കെ.വിനോദ് കുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് മാഹി പൊലീസ് സൂപ്രണ്ട് ഡോ. വിനയ് കുമാർ ഗാഡ്ജെ ഐ.പി.എസ് ഉദ്ഘാടനം ചെയ്യും. കരാട്ടെ കേരള അസോസിയേഷൻ പ്രസിഡന്റെ ഹൻഷി പി.റാം ദയാൽ മുഖ്യാതിഥിയായിരിക്കും. .
റൻഷി പി.കെ. വർഗ്ഗീസ്, ചാലക്കര പുരുഷു .അഡ്വ പികെ. രവീന്ദ്രൻ , ഹരിലാൽ മാസ്റ്റർ, ആർ.ബിന്ദുസംസാരിക്കും
ചടങ്ങിൽ 2025–26 വർഷത്തെ ബ്ലാക്ക് ബെൽറ്റ് ക്വാളിഫൈ മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ബ്ലാക്ക് ബെൽറ്റ് അവാർഡുകൾ വിതരണം ചെയ്യും. സ്പോർട്സ് കരാത്തെ ഡോ അക്കാഡമി ഓഫ് ഇന്ത്യയുടെ എക്സലൻസ് അവാർഡ് എം.എം നഴ്സറി സ്കൂൾ പ്രധാന അധ്യാപിക ആർ.ബിന്ദുവിന് നൽകും.
കൂടാതെ കരാത്തെ ഇന്ത്യ ഓർഗനൈസേഷന്റെ ബ്ലാക്ക് ബെൽറ്റ് സർട്ടിഫിക്കറ്റ് വിതരണം, ബെസ്റ്റ് ജില്ലാ അവാർഡ്, ബെസ്റ്റ് കോച്ച് അവാർഡ്, ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ്, ബെസ്റ്റ് പെർഫോർമർ സർട്ടിഫിക്കറ്റ് വിതരണം, കരാത്തെ പ്രദർശനം, കലാപരിപാടികൾ എന്നിവയുമുണ്ടാകും
വാർത്താ സമ്മേളനത്തിൽ സെൻസെയ്കെ. വിനോദ് കുമാർ, സെൻസെയ് മിസ്ബ മുനീർ, സെൻസെയ് അങ്കിത് പങ്കെടുത്തു.
മുനി നാരായണ പ്രസാദിനെ അനുസ്മരിച്ചു.
മാഹി:ഗുരു മുനി നാരായണ പ്രസാദിന്റെ നിര്യാണത്തിൽ എസ്.എൻ.ഡി.പി, ജി.ഡി.പി.എസ് മാഹിഘടകങ്ങൾ സംയുക്തമായി അനുശോചിച്ചു.പി.സി.ദിവാനന്ദൻ മാസ്റ്റരുടെ അദ്ധ്യക്ഷതയിൽ എ.സി.ഗംഗാധരൻ, എ. പ്രകാശൻ, കെ.പി.അശോക് സംസാരിച്ചു.
ചിത്രവിവരണം: മൗ പ്രാർത്ഥന നടത്തുന്നു.
ഫ്ലാറ്റിൽ നിന്ന് മലിന ജലം ഒഴുക്കിവിടുന്നതായി പരാതി
തലശ്ശേരി: ജഗന്നാഥ ക്ഷേത്രത്തിന്നടുത്ത് ടെമ്പിൾ വാർഡിൽ സ്ഥിതി ചെയ്യുന്ന പഴയ കെ ആർ ബിസ്ക്കറ്റ് കമ്പനിയുടെ മുൻവശമായി പ്രവർത്തിക്കുന്ന ബഹുനില റസിഡൻസ് സമുച്ചയമായ ഫ്ലാറ്റിൽ നിന്ന് മലിനജലം
റോഡിലേക്കും തോട്ടിലേക്കും ഒഴുക്കി വിടുന്നതായി പരാതി.
കക്കൂസ് മാലിന്യമടക്കം ഇങ്ങനെരാത്രികാലങ്ങളിൽ പുറത്തക്ക് ഒഴുക്കുന്നതായി പരിസരവാസികൾ ആരോപിക്കുന്നു.
കല്ലായി തെരുവ്. നങ്ങാറത്ത് പീടിക ജഗന്നാഥ് ഹിന്ദി വിദ്യാലയം അടക്കമുള്ള .പ്രദേശങ്ങളിലെ വീടുകളിലെ കിണറുകളിലെ വെള്ളം മലിനമാകുന്നു. ഇത് ദൂര വ്യാപക പ്രത്യാഘാതങ്ങൾ ഏറെ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് നാട്ടുകാർ ഭയപ്പെടുന്നു. സമീപത്തുള്ള
ശ്രീ ജഗന്നാഥ ക്ഷേത്രത്തി ചിറയിലെ വെള്ളവും മലിനമാകാൻ സാദ്ധ്യതയേറെയാണ്. . ഒരു മഴക്കാലം കൂടി വരുന്നതോടെ നൂറുകണക്കിന് കുട്ടികൾ അടക്കം നീന്തി തുടിക്കുന്ന ഈ വെള്ളത്തിലൂടെ അമീബിക് മത്തിഷ്കതലശ്ശേരി: ടെമ്പിൾ വാർഡിൽ സ്ഥിതി ചെയ്യുന്ന പഴയ കെ ആർ ബിസ്ക്കറ്റ് കമ്പനിയുടെ മുൻവശമായി പ്രവർത്തിക്കുന്ന ബഹുനില റസിഡൻസ് സമുച്ചയമായ ഫ്ലാറ്റിൽ നിന്ന് മലിനജലം
റോഡിലേക്കും തോട്ടിലേക്കും ഒഴുക്കി വിടുന്നതായി പരാതി.
കക്കൂസ് മാലിന്യമടക്കം ഇങ്ങനെരാത്രികാലങ്ങളിൽ പുറത്തക്ക് ഒഴുക്കുന്നതായി പരിസരവാസികൾ ആരോപിക്കുന്നു.
കല്ലായി തെരുവ്. നങ്ങാറത്ത് പീടിക ജഗന്നാഥ് ഹിന്ദി വിദ്യാലയം അടക്കമുള്ള പ്രദേശങ്ങളിലെ വീടുകളിലെ " കിണറുകളിലെ വെള്ളം മലിനമാകുന്നു. ഇത് ദൂര വ്യാപക പ്രത്യാഘാതങ്ങൾ ഏറെ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് നാട്ടുകാർ ഭയപ്പെടുന്നു. സമീപത്തുള്ള .
ശ്രീ ജഗന്നാഥ ക്ഷേത്രത്തി ചിറയിലെ വെള്ളവും മലിനമാകാൻ സാദ്ധ്യതയേറെയാണ്. . ഒരു മഴക്കാലം കൂടി വരുന്നതോടെ നൂറുകണക്കിന് കുട്ടികൾ അടക്കം നീന്തി തുടിക്കുന്ന ഈ വെള്ളത്തിലൂടെ അമീബിക് മത്തിഷ്ക ജ്വരം പോലെയുള്ള മാരകരോഗംപരത്തുന്ന അണുക്കൾ ഉണ്ടാകാനിടയുണ്ടെന്ന് ദേശവാസികൾ ഭയപ്പെടുന്നു.
മലിനജലം ഒഴുക്കിവിടുന്ന ഫ്ലാറ്റ് അധികാരികൾക്കെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് പരിസരവാസികൾ.
മലിനജലം ഒഴുക്കിവിടുന്ന പ്രവണത ഫ്ലാറ്റ് അധികാരികൾ അടിയന്തരമായും അവസാനിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപെട്ടു. ജ്വരം പോലെയുള്ള മാരകരോഗംപരത്തുന്ന അണുക്കൾ ഉണ്ടാകാനിടയുണ്ടെന്ന് ദേശവാസികൾ ഭയപ്പെടുന്നു.
മലിനജലം ഒഴുക്കിവിടുന്ന ഫ്ലാറ്റ് അധികാരികൾക്കെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് പരിസരവാസികൾ.
മലിനജലം ഒഴുക്കിവിടുന്ന പ്രവണത ഫ്ലാറ്റ് അധികാരികൾ അടിയന്തരമായും അവസാനിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപെട്ടു.
ചിത്ര വിവരണം:മലിന ജലംതോട്ടിലേക്കൊഴുക്കുന്നു.
ബാലകൃഷ്ണൻ നിര്യാതനായി മാഹി : പന്തക്കൽ പിരാട്യത്ത് ബാലകൃഷ്ണൻ (68) നിര്യാതനായി
ഓട്ടോ ഡ്രൈവറാണ്.
പരേതനായ ഗോപാലൻ്റെയും ലക്ഷ്മിക്കുട്ടിയുടെയും മകനാണ്.ഭാര്യ: ലത.
മക്കൾ: ലിനിഷ ( ജീവനക്കാരി, മെഡിനോവ് - ചൊക്ലി ) ,അക്ഷയ് (ഹോം ഗാർഡ്, പുതുച്ചേരി പൊലീസ് )
മരുമകൻ: സന്തോഷ് (ഒമാൻ)
സഹോദരങ്ങൾ:ദിവാകരൻ (ജീവനക്കാരൻ ,സ ഫയർ പെട്രോളിയം, മൂലക്കടവ്), കനക വല്ലി.
ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ ഫെല്ലോഷിപ്പിന് മാഹി പന്തക്കൽ സ്വദേശി റീജേഷ് രാജൻ അർഹനായി. ചാലക്കര എക്സൽ പബ്ലിക് സ്കൂൾ അദ്ധ്യാപകൻ ആണ്
ദീപ്തം ചേതോഹരം ദ്വിദിന നാട്യഗൃഹ വാർഷികം
മാഹി: സർഗ്ഗ ഭാവനകൾ പീലിവിടർത്തിയാടിയ രണ്ട് രാപകലുകൾക്ക് തിരശ്ശീല വീണു.
ചാലക്കര പി.എം. ശ്രീ.ഉസ്മാൻ ഗവ: ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ദ്വിദിന,
ചാലക്കര നാട്യഗൃഹം പതിനാറാം വാർഷികം നാട്ടുത്സവമായി..
സംഗീതവും നടനവും ചാലിട്ടൊഴുകിയ പ്രതിഭാ സംഗമത്തിൽ ലയ- ലാസ്യ സമ്മോഹനമായ ദൃശ്യ വിരുന്നിന് കണ്ണും കാതുംസമർപ്പിച്ച് ഒഴുകിയെത്തിയ നൂറു കണക്കിന് കലാസ്വാദകർ , സ്വപ്ന തുല്യമായ ലാസ്യ നടനത്തിന്റെ ചാരുതയെന്തെന്ന് അനുഭവിച്ചറിഞ്ഞു. കാലിൽ ചിലങ്കകെട്ടിയ ബാല്യ-കൗമാര - യൗവ്വനങ്ങൾ നിറഞ്ഞാടിയപ്പോൾ . ആസ്വാദകരുടെ കണ്ണും കാതും കുളിർത്തു.
ഗ്രാമത്തിന്റെ മനസ്സിന് സംഗീത സാന്ദ്രമായ ധന്യനിമിഷങ്ങൾ സമ്മാനിച്ചാണ് ആദ്യനാളിലെ രംഗവേദിയുണർന്നത്.
ചലച്ചിത്രപിന്നണി ഗായകൻ എം. മുസ്തഫയാണ് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തത്. മ്യൂസിക്കൽ നൈറ്റും വയലിൻ ഫ്യൂഷനുമുണ്ടായി. സമാപന സമ്മേളനത്തിന് പ്രോഗ്രാം കൺവീനർ റിജേഷ് രാജന്റെ അദ്ധ്യക്ഷയിൽ കലാമണ്ഡലം മഹേന്ദ്രൻ തിരിതെളിയിച്ചു. ചലച്ചിത്ര സംവിധായകൻ പ്രദീപ് ചൊക്ലി, കലൈമാമണി ചാലക്കര പുരുഷു സംസാരിച്ചു. സമ്മാനദാനവും, നൃത്തസന്ധ്യയും അരങ്ങേറി.
വായ്പാട്ടിൽ സ്വരാഗ് പള്ളൂരും, വയലിനിൽ രാജേഷ് കൊയിലാണ്ടിയും, വീണയാൽ മുരളി കൃഷ്ണനും, മൃദംഗത്തിൽ കലാമണ്ഡലം ശ്രീരംഗും അകമ്പടി സേവിച്ചു.
കലൈമാമണി ദിവ്യ പ്രീതേഷ് സ്വാഗതവും, നർത്തകി ഊർമ്മിള പത്മനാഭൻ നന്ദിയും പറഞ്ഞു.
ചിത്ര വിവരണം: കലാമണ്ഡലം മഹേന്ദ്രൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.
വിവാഹം
ഗോകുൽ കൃഷ്ണ- സ്നേഹ
മാഹി: തലശ്ശേരി ജഗന്നാഥ ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ടും, തലശ്ശേരി കോടതിയിലെ പ്രമുഖ അഭിഭാഷകനുമായ പാറാൽ 'സന'ഹൗസിൽ കെ.സത്യൻ്റെയും, സോനാ സത്യൻ്റേയും മകൾ സ്നേഹയും, തിരുവനന്തപുരം പേരൂർക്കടയിലെ 'പുണർതത്തിൽ, കെ.ശ്യാം പ്രസാദിൻ്റേയും, എൽ.ആർ.സ്മിതയുടേയും മകൻ ഗോകുൽ കൃഷ്ണയും ജഗന്നാഥ ക്ഷേത്രസവിധത്തിൽ വിവാഹിതരായി
ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, എസ്.എൻ.ഡി.പി.ദേവസ്വം സെക്രട്ടരി അരയാക്കണ്ടി സന്തോഷ്, സ്പീക്കർ അഡ്വ. എ. എൻ ഷംസീർ, 'മുൻ പുതുച്ചേരി ആഭ്യന്തര മന്ത്രി ഇ.വത്സരാജ്, ശിവഗിരി മഠത്തിലെ സ്വാമി സുരേശ്വരാനന്ദ, ചലച്ചിത്ര നടൻ സുശീൽ കുമാർ തിരുവങ്ങാട്, നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ
റബ്കോ ചെയർമാൻ കാരായി രാജൻ, അഡ്വ.ടി.അശോക് കുമാർ തുടങ്ങി ഒട്ടേറെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.'
ഷരൺ - ഇഷിക
മാഹി: ചാലക്കരയിലെ ചിറമ്മൽ അച്ചമ്പത്ത് എം.എ.കൃഷ്ണൻ്റേയും, പി. ജ്യോത്സ്നയുടേയും മകൾ ഇഷികയും, പാനൂരിലെ പാലക്കണ്ടിയിൽ അമൃതത്തിൽ ഷരനും ന്യൂ മാഹി ലോറൽ ഗാർഡൻസിൽ വിവാഹിതരായി.
ശ്രീനു - ജിരാന
മാഹി: കോട്ടയം പൊയാൽ വേറ്റുമ്മൽ ആരാമത്തിൽ കെ.എം.ജിതേന്ദ്രൻ്റെ മകൾ ജിരാനയും, വിജയവാഡയിലെ എ കൊണ്ടുരുമണ്ഡലിൽ രെക്കിയയുടെ മകൻ ശ്രീനുവും സംഗമം ഓഡിറ്റോറിയത്തിൽ വിവാഹിതരായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














