വ്യവസായസൗഹൃദം പ്രസ്‌താവനയിൽ ഒതുങ്ങരുത്- ഗവർണർ

വ്യവസായസൗഹൃദം പ്രസ്‌താവനയിൽ ഒതുങ്ങരുത്- ഗവർണർ
വ്യവസായസൗഹൃദം പ്രസ്‌താവനയിൽ ഒതുങ്ങരുത്- ഗവർണർ
Share  
2026 Feb 28, 08:14 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

തിരുവനന്തപുരം : സംസ്ഥാനത്ത് മികച്ച വ്യവസായങ്ങൾ വരണമെങ്കിൽ അതിനുവേണ്ട അന്തരീക്ഷം സർക്കാർതന്നെ ഒരുക്കണമെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. വ്യവസായ സൗഹൃദമാണെന്ന പ്രസ്‌താവനകളിൽമാത്രം സർക്കാരിന്റെ പ്രവർത്തനങ്ങൾ ഒതുങ്ങരുന്നതെന്നും ഗവർണർ പറഞ്ഞു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംഘടിപ്പിച്ച എമർജിങ് ട്രാവൻകൂർ ഉച്ചകോടിയിലെ പ്രത്യേക പ്ലീനറി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.


പരമ്പരാഗതമായിത്തന്നെ ധാരാളം വ്യവസായങ്ങൾ ഉള്ള നാടാണ് കേരളം. എന്നാൽ, ഇവ വളരുന്നതിന് സർക്കാരിന്റെയും ജനങ്ങളുടെയും പരിപൂർണ പിന്തുണ വേണം. തൊഴിൽ പ്രശ്‌നങ്ങൾ ഉണ്ടാകാൻ ഇടവരാതെ മുന്നോട്ടുപോകാൻ കഴിയണം. വ്യവസായ മേഖല രാജ്യത്ത് നിർണായക പങ്കാണ് വഹിക്കുന്നത്. ഇതിനാലാണ് സ്വകാര്യമേഖലയുടെ സംഭാവന രാജ്യവികസനത്തിന് അത്യന്താപേക്ഷതിമാണെന്ന് പ്രധാനമന്ത്രി പറയുന്നത്. സർക്കാരിന് മാത്രമായി എല്ലാ മേഖലകളിലും നിക്ഷേപം ഉൾപ്പെടെ നടത്താൻ എപ്പോഴും കഴിയില്ല. 2047-ൽ വികസിതഭാരതം എന്ന ലക്ഷ്യത്തിലേക്കാണ് നാം മുന്നേറുന്നത്. വികസിത തിരുവനന്തപുരവും വികസിത കേരളവും ഉണ്ടാകണം. ഇതിലൂടെമാത്രമേ വികസിത ഭാരതം സാധ്യമാകൂ എന്നും ഗവർണർ പറഞ്ഞു.


തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുനാൾ ഗൗരി പാർവതി ഭായ് മുഖ്യപ്രഭാഷണം നടത്തി. സി.ഐ.ഐ. കേരള ചെയർമാൻ വി.കെ.സി. റസാഖ്, സി.ഐ.ഐ. തിരുവനന്തപുരം സോൺ ചെയർമാൻ നിഖിൽ പ്രദീപ് തുടങ്ങിയവരും സംസാരിച്ചു.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w