കോഴിക്കോട് : മതപരിവർത്തനം സഭയുടെ ലക്ഷ്യമല്ലെന്നും ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുവാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്നും മലബാർ മഹായിടവക ബിഷപ്പ് ഡോ. റോയ്‌സ് മനോജ് വിക്‌ടർ, ക്രിസ്‌മസ് ആരാധന നടത്തുന്നതിനിടയിൽ മതപരിവർത്തനം ആരോപിച്ച് നാഗ്പുരിൽ സിഎസ്ഐ വൈദികൻ റവ. സുധീർ, ഭാര്യ ജാസ്മിൻ അടക്കമുള്ള വിശ്വാസികളെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നടക്കാവ് സിഎസ്ഐ ഇംഗ്ലീഷ് ചർച്ച് പാരീഷ് ഹാൾ അങ്കണത്തിൽ കേരള കൗൺസിൽ ഓഫ് ചർച്ചസ്, വൈഡബ്യുസിഎ, വൈഎംസിഎ, സിഎസ്ഐ മലബാർ മഹായിടവക എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു യോഗം.
കെസിസി സംസ്ഥാന ട്രഷറർ റവ. ഡോ. ടി.ഐ. ജെയിംസ് അധ്യക്ഷനായി. കൗൺസിലർ സി.പി. സലീം, വൈഎംസിഎ സെക്രട്ടറി ജോൺ അഗസ്റ്റിൻ, റവ. സി.കെ. ഷൈൻ, റവ. ബിനു ജോസഫ്, റവ. രാജു ചിരൻ, റവ. ഹെമിങ്ങ്സ് ഹെർമ്മൻ, ഡീക്കൻ മിൽട്ടൻ രാജ്, ഡീക്കൻ വിപിൻ, വൈഡബ്ല്യുസിഎ വൈസ് പ്രസിഡൻ്റ് മഞ്ചു ഷാമിൻ, ജോയ് പ്രസാദ് പുളിക്കൽ, വൈഎംസിഎ ട്രഷറർ വി.ജെ. ജോയ് എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












