'പണം നൽകി മേയർ', ആരോപണത്തിൽ ഉറച്ച് നിൽക്കുന്നു, സസ്‌പെൻഷനിൽ പേടിക്കുന്നയാളല്ലെന്ന് ലാലി ജെയിംസ്‌

'പണം നൽകി മേയർ', ആരോപണത്തിൽ ഉറച്ച് നിൽക്കുന്നു, സസ്‌പെൻഷനിൽ പേടിക്കുന്നയാളല്ലെന്ന് ലാലി ജെയിംസ്‌
'പണം നൽകി മേയർ', ആരോപണത്തിൽ ഉറച്ച് നിൽക്കുന്നു, സസ്‌പെൻഷനിൽ പേടിക്കുന്നയാളല്ലെന്ന് ലാലി ജെയിംസ്‌
Share  
2025 Dec 28, 09:01 AM
new
mannan

തൃശ്ശൂർ: കെപിസിസി തീരുമാനത്തെ സന്തോഷപൂർവ്വം സ്വീകരിക്കുന്നുവെന്ന് പാർട്ടി നേതൃത്വത്തിനെതിരേ വിമർശനം ഉന്നയിച്ചതിന് പിന്നാലെ സസ്പെൻഷൻ നടപടി നേരിട്ട മുതിർന്ന കോൺഗ്രസ് നേതാവും തൃശ്ശൂരിലെ കൗൺസിലറുമായ ലാലി ജെയിംസ്. സസ്പെൻഷനെ ഭയപ്പെടുന്ന ആളല്ല താനെന്നും ഒരു ഉറച്ച കോൺഗ്രസുകാരിയായിരിക്കുമെന്നും മരണം വരെ, ഓർമ അവശേഷിക്കും വരെ പാർട്ടിയിൽ തന്നെ തുടരുമെന്നും അവർ വ്യക്തമാക്കി.


തന്റെ ഭാഗം കേൾക്കാനോ വിശദീകരണം ചോദിക്കാനോ തയ്യാറാകാതെ രാത്രി വൈകി ഇരുട്ടിന്റെ മറവിൽ എടുത്ത തീരുമാനമാണ് ഇതെന്ന് അവർ ആരോപിച്ചു. സസ്പെൻഡ് ചെയ്യാനും തിരിച്ചെടുക്കാനും പാർട്ടിക്ക് അവകാശമുണ്ടെങ്കിലും നീതിപൂർവ്വമായ നടപടിയല്ല ഉണ്ടായതെന്നും ലാലി പറഞ്ഞു. കോൺഗ്രസുകാരിയായി തുടരാൻ തനിക്ക് പ്രത്യേക അംഗത്വത്തിന്റെ ആവശ്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു.


നിലവിലെ മേയർ നിജി ജസ്റ്റിനെതിരെ താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായും ലാലി ജെയിംസ് പറഞ്ഞു. നിജി ജസ്റ്റിൻ പലതവണ പണവുമായി പലയിടങ്ങളിലേക്ക് പോയത് താൻ അറിഞ്ഞിട്ടുണ്ടെന്നും ആ ആരോപണങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും അവർ വ്യക്തമാക്കി. മഹിളാ കോൺഗ്രസിലും പാർട്ടിയിലും വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള തന്നെയും സുബി ബാബുവിനെയും പോലുള്ള മുതിർന്നവരെ തഴഞ്ഞത് എന്തിനാണെന്നും അവർ ചോദിച്ചു.


പാർട്ടിയിൽ പ്രതിസന്ധിയുണ്ടാകുമ്പോൾ മറ്റ് മുന്നണികളിലേക്കോ പാർട്ടികളിലേക്കോ ചേക്കേറുന്ന സ്വഭാവം തനിക്കില്ലെന്ന് അവർ പറഞ്ഞു. താൻ എടുത്ത നിലപാടുകളിൽ വിശ്വാസമുള്ളവർക്കൊപ്പമാണ് താനെന്നും പാർട്ടിക്ക് കൂടുതൽ ദോഷമുണ്ടാക്കുന്ന പ്രവൃത്തികളിലേക്ക് ഇനി നീങ്ങില്ലെന്നും അവർ വ്യക്തമാക്കി.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI