ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ, തീരുമാനിക്കേണ്ടത് പാർട്ടി കേന്ദ്രനേതൃത്വമാണെന്നും കുറെക്കാലമായി പ്രവർത്തിക്കുന്നത് കഴക്കൂട്ടത്താണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
തിരഞ്ഞെടുപ്പ് തോറ്റപ്പോഴാണോ എൽഡിഎഫ് സർക്കാരിന് ഭക്തരുടെ വികാരം മനസ്സിലായതെന്ന് മുരളീധരൻ ചോദിച്ചു. ശബരിമല ഭക്തരുടെ വികാരം ഏറ്റവുമധികം വ്രണപ്പെടുത്തിയത് പിണറായി സർക്കാരാണ്. ആചാരലംഘനത്തിന് കൂട്ടുനിന്നവർ പാരഡിഗാനത്തിൻ്റെപേരിൽ വിശ്വാസസംരക്ഷണമെന്ന് പറഞ്ഞ് ഇറങ്ങുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ച സിനിമകൾ ഐഎഫ്എഫ് വേദിയിൽ പ്രദർശിപ്പിക്കുമെന്ന നിലപാട് രാജ്യതാത്‌പര്യത്തിന് വിരുദ്ധമാണെന്നും മുരളീധരൻ വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












