തൊടുപുഴ: വോട്ടർമാർക്കെതിരായ വിവാദപ്രസ്‌താവന തിരുത്തി എം.എം. മണി എംഎൽഎ, "അന്നേരത്തെ വികാരത്തിൽ അങ്ങനെയങ്ങ് പറഞ്ഞതാണ്. ഞാൻ അങ്ങനെ പ്രതികരിക്കേണ്ടിയില്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി ഉൾപ്പെടെ പറഞ്ഞു. ഞാൻ അങ്ങനെ പ്രതികരിക്കേണ്ടിയില്ലെന്നുതന്നെയാണ് എനിക്ക് തോന്നുന്നത്. പിശകുപറ്റിയതാണ്.
ഇത്തരമൊരു വിധിയുണ്ടാകാൻ കാരണമായ തെറ്റെന്തെങ്കിലും ഇടതുപക്ഷസർക്കാർ ചെയ്തെന്ന് എനിക്ക് തോന്നുന്നില്ല. സർക്കാർ നടപ്പാക്കിയ ജനക്ഷേമപദ്ധതികൾവെച്ച് നോക്കുമ്പോൾ ജനവിധി സഹായകരമായില്ലെന്നുതന്നെയാണ് എൻ്റെ അഭിപ്രായം. ജനങ്ങൾ തെറ്റിദ്ധരിക്കാൻ ഇടയായോ എന്ന് പാർട്ടി പരിശോധിക്കും.
യുഡിഎഫ് ഭരണത്തിലിരുന്നപ്പോൾ ഇത്തരം ക്ഷേമപ്രവർത്തനങ്ങളൊന്നും ചെയ്തിരുന്നില്ല. ഉമ്മൻ ചാണ്ടിയും എ.കെ. ആൻ്റണിയും കരുണാകരനുമൊക്കെ ഭരിച്ചപ്പോൾ ജനങ്ങളുണ്ടായിരുന്നല്ലോ. ജനങ്ങളുടെ അവകാശമൊന്നും അന്ന് നടന്നില്ലല്ലോ.
സിപിഐ തള്ളിപ്പറഞ്ഞത് എനിക്ക് വിഷയമല്ല. കേരളം കണ്ട ഏറ്റവും നിലവാരം കുറഞ്ഞ പ്രതിപക്ഷനേതാവണ് വി.ഡി. സതീശൻ" -എം.എം. മണി പറഞ്ഞു.
'സർക്കാരിന്റെ ആനുകൂല്യങ്ങളെല്ലാം വാങ്ങിച്ച് ഭംഗിയായി ശാപ്പാടടിച്ച് ജനം നന്ദികേടുകാട്ടി' എന്നായിരുന്നു ശനിയാഴ്‌ച മണിയുടെ പ്രതികരണം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












