ഹിന്ദി സംസാരിക്കുക ലുങ്കി ധരിക്കരുത്.... മലയാളി വിദ്യാർത്ഥികൾക്കെതിരെ ദൽഹി യിൽ വംശീയ അക്രമണം. - മുല്ലപ്പള്ളി രാമചന്ദ്രൻ

ഹിന്ദി സംസാരിക്കുക ലുങ്കി ധരിക്കരുത്.... മലയാളി വിദ്യാർത്ഥികൾക്കെതിരെ ദൽഹി യിൽ വംശീയ അക്രമണം. - മുല്ലപ്പള്ളി രാമചന്ദ്രൻ
ഹിന്ദി സംസാരിക്കുക ലുങ്കി ധരിക്കരുത്.... മലയാളി വിദ്യാർത്ഥികൾക്കെതിരെ ദൽഹി യിൽ വംശീയ അക്രമണം. - മുല്ലപ്പള്ളി രാമചന്ദ്രൻ
Share  
മുല്ലപ്പള്ളി രാമചന്ദ്രൻ എഴുത്ത്

മുല്ലപ്പള്ളി രാമചന്ദ്രൻ

2025 Nov 12, 07:59 PM
vasthu
BOOK
BOOK
BHAKSHASREE

ഹിന്ദി സംസാരിക്കുക 

ലുങ്കി ധരിക്കരുത്.... 

മലയാളി വിദ്യാർത്ഥികൾക്കെതിരെ

ദൽഹി യിൽ വംശീയ അക്രമണം

 

- മുല്ലപ്പള്ളി രാമചന്ദ്രൻ

  

എന്താണ് നമ്മുടെ രാജ്യത്ത് സംഭവിച്ചുക്കൊണ്ടിരിക്കുന്നത്. ബഹു: സുപ്രീം കോടതിയാണ് ഇന്നലെ നമ്മുടെ മനസ്സുകളെ തട്ടിയുണർത്തിക്കൊണ്ട് അത് തുറന്നു പറഞ്ഞത്. 

  കഴിഞ്ഞ സെപ്റ്റംബർ 24 ന്, ദൽഹിയിൽ ചെങ്കോട്ടയക്ക് സമീപം വെച്ചാണ് രണ്ടു മലയാളി വിദ്യാർത്ഥികൾ വംശീയ ആക്രമണങ്ങൾക്ക് വിധേയരായത്.

 ഹിന്ദി നിർബന്ധപൂർവ്വം സംസാരിക്കണം, ലുങ്കി ധരിക്കാൻ പാടില്ല. ഇതാണ് വംശീയവാദികളായ ആക്രമികളുടെ ആവശ്യം. ആക്രമണത്തിന് വിധേയരായ വിദ്യാർത്ഥികളെ സഹായിക്കേണ്ട പോലീസും വേട്ടക്കാരുടെ പക്ഷം പിടിക്കുകയായിരുന്നവത്രെ.ഈ സംഭവം പത്രങ്ങളിലൂടെയാണ് തങ്ങൾ വായിക്കാൻ ഇടയായതെന്നും ഇത് ഒരു സാഹചര്യത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും സുപ്രിം കോടതി ജസ്റ്റിസുമാരായ സഞ്ജയ് കുമാറും അലോക് ആരാധേയും തുറന്നു പറഞ്ഞു. രഞ്ജിപ്പോടെ ജനങ്ങൾ ഒന്നിച്ച് ജീവിക്കേണ്ട ഒരു രാജ്യത്ത് ഇങ്ങിനെ നടന്നുവെന്നതിൽ കോടതി ആശ്ചര്യം പ്രകടിപ്പിച്ചു.

 വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ വംശീയ വിവേചനത്തെ തുടർന്ന് അനുഭവിക്കുന്ന പ്രയാസങ്ങൾ സംബന്ധമായ ഹരജിയിൽ വിചാരണ നടക്കവെയാണ് കോടതി സ്വമേധയ മലയാളി വിദ്യാർത്ഥികൾക്കെതിരെയുള്ള ആക്രമണത്തെ ശക്തമായി വിമർശിച്ചത്. 

  ബഹുസ്വര രാജ്യമായ , ലോകത്തിൽ ഏറ്റവും വലിയ ജനാധിപത്യ മതേതര രാജ്യത്തിലാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്ന് ഓർക്കുക.

 മതവിദ്വേഷത്തിൻ്റെയും ജാതി സമുദായ വിവേചനത്തിൻ്റെയും അരങ്ങായി രാജ്യത്തെ മാറ്റി കൊണ്ടിരിക്കുന്ന, ഒരു ഫാസിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനത്തിൽ നിന്ന് ഇതിലേറെ എന്ത് പ്രതീക്ഷിക്കാം. തീവ്ര ഹിന്ദു രാഷ്ട്ര സംസ്ഥാപനമാണ് അവരുടെ ആത്യന്തിക ലക്ഷ്യം. ചാതുർവർണ്ണ്യത്തിലേക്കും മനുസ്മൃതിയിലേക്കും തിരിച്ചു പോകാൻ തയ്യാറെടുത്തു കഴിഞ്ഞ ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് ഹിന്ദു ഫാസിസം എന്ന് മറക്കരുത്. 

 ളിതനും കീഴാളനും പിന്നോക്കക്കാരനും ന്യൂനപക്ഷ മതവിശ്വാസികളും ഗൗരവപൂർവ്വം ചിന്തിക്കുക.

      - മുല്ലപ്പള്ളി രാമചന്ദ്രൻ

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan