മാലിന്യം കുന്നുകൂടി, തെരുവ് നായകളുടെ വിഹാര കേന്ദ്രമായി ന്യൂമാഹിയിലെ ബോട്ടിൽ ബൂത്ത്; അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല

Share  
2025 Oct 17, 11:32 AM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

മാലിന്യം കുന്നുകൂടി, തെരുവ് നായകളുടെ വിഹാര കേന്ദ്രമായി ന്യൂമാഹിയിലെ ബോട്ടിൽ ബൂത്ത്; അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല

ന്യൂമാഹി: ന്യൂമാഹി പഞ്ചായത്തിലെ പഴയ ആറാം വാർഡിൽ സ്പിന്നിംഗ് റോഡിലേക്ക് പ്രവേശിക്കുന്നതിന്റെ ഇടതുഭാഗത്തുള്ള ബോട്ടിൽ ബൂത്തിൻ്റെ പരിസരം പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടി ദുരിതത്തിലായി. പ്ലാസ്റ്റിക് കുപ്പികളും മറ്റ് മാലിന്യങ്ങളും റോഡിലും പരിസരത്തും ചിതറിക്കിടക്കുന്നതു കാരണം കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ള പൊതുജനങ്ങൾ കടുത്ത ദുരിതത്തിലാണ്.

bootth

മാലിന്യ കൂമ്പാരം കാരണം ഈ പ്രദേശം തെരുവ് നായകളുടെ പ്രധാന വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. വീഡിയോ ദൃശ്യങ്ങളിൽ പോലും നായ്ക്കളുടെ ശല്യം വ്യക്തമായി കാണാം. മാലിന്യം റോഡിലേക്ക് വ്യാപിച്ചുകിടക്കുന്നത് കാരണം വാഹന ഗതാഗതത്തിനും കാൽനട യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു. പ്രദേശത്ത് രൂക്ഷമായ ദുർഗന്ധവും ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്.

പരിസരവാസികൾ പറയുന്നത്, ഈ ബോട്ടിൽ ബൂത്തിൻ്റെ ദുരവസ്ഥ ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ട് മുമ്പും പല തവണ പഞ്ചായത്ത് അധികൃതരെയും വാർഡ് മെമ്പർമാരെയും സമീപിച്ചിരുന്നു. എന്നാൽ ഇന്നുവരെ ഒരു അടിയന്തര നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

പൊതുജനാരോഗ്യത്തിന് ഭീഷണിയുയർത്തുന്ന ഈ വിഷയത്തിൽ ന്യൂമാഹി പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇടപെടണമെന്നും ബോട്ടിൽ ബൂത്തും പരിസരവും എത്രയും പെട്ടെന്ന് വൃത്തിയാക്കി പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.

:ബഷീർ ഏരത്ത് 

MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N