
ശ്രീകാര്യം: യഥാർഥ ചരിത്രത്തെപ്പോലും പാഠപുസ്‌തകങ്ങളിൽ
മാറ്റിയെഴുതിക്കാനുള്ള ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് മന്ത്രി വി.ശിവൻകുട്ടി. 171-ാമത് ശ്രീനാരായണഗുരു ജയന്തിയോടനുബന്ധിച്ചു ഗുരുകുലത്തിൽ നിന്നാരംഭിച്ച ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിബിഎസ്‌സിയുടെ പാഠപുസ്‌തകത്തിൽനിന്ന് ആദ്യം വെട്ടിമാറ്റിയത് ശ്രീനാരായണഗുരുവിൻ്റെ ചരിത്രവും ചിത്രവുമാണ്. പിന്നീട് ഗുജറാത്ത് കലാപവും മഹാത്മാഗാന്ധിയുടെ കൊലപാതകവും വെട്ടിമാറ്റി. യഥാർഥ ചരിത്രംപോലും പഠിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. അതിനാൽ വെട്ടിമാറ്റിയ വിഷയങ്ങൾ ഉൾപ്പെടുത്തി കേരളത്തിൽ വിദ്യാർഥികൾക്ക് പഠിക്കാനായി പുസ്‌തകമിറക്കിയെന്നും അദ്ദേഹം പറഞ്ഞു. അഞ്ചുമുതൽ പന്ത്രണ്ടുവരെയുള്ള എല്ലാ പുസ്‌തകങ്ങളിലും ഒന്നാം പേജിൽ ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി.കെ. പ്രശാന്ത് എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി സത്യാനനതീർഥ, ആലുവിള അജിത്ത്, സ്റ്റാൻലി ഡിക്രൂസ് തുടങ്ങിയവരും പങ്കെടുത്തു. ഗുരുകുലത്തിൽനിന്ന് ഗുരുദേവ റിക്ഷയും വഹിച്ചുള്ള ഘോഷയാത്ര ഉദയഗിരി, ചെല്ലമംഗലം, കരിയം, ചെക്കാലമുക്ക്, വെഞ്ചാവോട് വഴി ചെമ്പഴന്തി പോസ്റ്റ് ഓഫീസ് ജങ്ഷനിലെത്തിയ ശേഷം തിരികെ ഗുരുകുലത്തിലെത്തി സമാപിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group