
കൊച്ചി: സിപിഎം പിബിക്ക് നൽകിയ കത്ത് കോടതിരേഖയായ സംഭവത്തിൽ, തനിക്കെതിരേ ഉയർന്ന ആരോപണങ്ങൾക്ക് പുല്ലുവിലയാണ് കല്പിക്കുന്നതെന്ന് മന്ത്രി എം.ബി. രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.
നാലുവർഷംമുൻപ് വാട്സാപ്പ് ഗ്രൂപ്പുകളിൽ കറങ്ങിയിരുന്ന ആരോപണമാണ് വീണ്ടും വന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിലാണ് അത് വീണ്ടുംവന്നത്. നിങ്ങൾ അത് ആഘോഷിച്ചോളു. ഇമ്മാതിരി തോന്ന്യാസങ്ങൾ വാർത്തയായി ആഘോഷിക്കുന്നത് പരിതാപകരമാണ്. ഞാൻ ഇവിടെത്തന്നെയുണ്ട്, നാളെയും ഇവിടെയുണ്ടാവും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ്റെ ഭാര്യയുടെ നിയമനമായിരുന്നു വിവാദം. തിരഞ്ഞെടുപ്പുകഴിഞ്ഞപ്പോൾ അത് ആവിയായി. അത് പോരാതെവന്നപ്പോൾ വാളയാർ കേസിൽ കൊലയാളികളെ രക്ഷിച്ചെന്നായിരുന്നു ആരോപണം. സിബിഐ അന്വേഷണത്തോടെ യഥാർഥവസ്തുത പുറത്തുവന്നു. അത് ആരെങ്കിലും പറഞ്ഞോ? -മന്ത്രി ചോദിച്ചു
രാജേഷ്കൃഷ്ണയെ അറിയുമോ എന്ന ചോദ്യത്തിന് ഉദ്ദേശ്യം മനസ്സിലായി തത്കാലം തലക്കെട്ടുണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു പറഞ്ഞ് രാജേഷ് ഒഴിഞ്ഞുമാറി. പാർട്ടി സെക്രട്ടറിയുടെ മകൻ്റെ പേരും കേൾക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അത് പാർട്ടി സെക്രട്ടറിയോടുതന്നെ ചോദിച്ചാൽമതിയെന്നായിരുന്നു മറുപടി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group