'പട്ടികജാതിക്കാർ നിർമിച്ചത് മികച്ച സിനിമകൾ'; അടൂര്‍ ഗോപാലകൃഷ്ണന് മറുപടിയുമായി മന്ത്രി സജി ചെറിയാൻ

'പട്ടികജാതിക്കാർ നിർമിച്ചത് മികച്ച സിനിമകൾ'; അടൂര്‍ ഗോപാലകൃഷ്ണന് മറുപടിയുമായി മന്ത്രി സജി ചെറിയാൻ
'പട്ടികജാതിക്കാർ നിർമിച്ചത് മികച്ച സിനിമകൾ'; അടൂര്‍ ഗോപാലകൃഷ്ണന് മറുപടിയുമായി മന്ത്രി സജി ചെറിയാൻ
Share  
2025 Aug 04, 09:54 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവിന്റെ സമാപന പരിപാടിയില്‍ പട്ടികജാതിയില്‍ പെട്ട സിനിമാ പ്രവര്‍ത്തകരെ അധിക്ഷേപിച്ച സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് മറുപടിയുമായി സജി ചെറിയാന്‍. പട്ടികജാതിക്കാര്‍ സര്‍ക്കാരിന്റെ ധനസഹായത്തോടെ നിര്‍മിച്ചത് മികച്ച സിനിമകളാണെന്ന് സജി ചെറിയാന്‍ പറഞ്ഞു. അടൂര്‍ ഗോപാലകൃഷ്ണന്‍ അധിക്ഷേപം ചൊരിഞ്ഞ അതേ വേദിയിലായിരുന്നു മന്ത്രിയുടെ മറുപടിയും.


പട്ടികജാതിക്കാര്‍ക്ക് സിനിമയുടെ മുന്‍നിരയിലേക്ക് വരാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മികച്ച സിനിമകളാണ് അവര്‍ നിര്‍മ്മിച്ചത്. കഴിവും കഥയും പരിശോധിച്ചാണ് സിനിമ നിര്‍മിക്കാന്‍ പണം അനുവദിച്ചത്. ഒന്നരക്കോടിക്കൊന്നും ഇപ്പോള്‍ സിനിമ നിര്‍മ്മിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.


പിന്നോക്കക്കാര്‍, പട്ടികജാതിക്കാര്‍, ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍, സമൂഹത്തിന്റെ പിന്നില്‍ നില്‍ക്കുന്നവര്‍ എന്നിവര്‍ക്ക് സിനിമയുടെ മുന്‍നിരയിലേക്ക് വരാനുള്ള സഹായം സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. അടൂര്‍ ഗോപാലകൃഷ്ണനോട് ബഹുമാനമെന്ന ആമുഖത്തോടെയാണ് മന്ത്രി അദ്ദേഹത്തിന് മറുപടി പറഞ്ഞത്.


പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് ആദ്യം പരിശീലനമാണ് നല്‍കേണ്ടതെന്നാണ് അടൂര്‍ കോണ്‍ക്ലേവിന്റെ സമാപന വേദിയില്‍ പറഞ്ഞത്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വെറുതേ പണം മുടക്കരുത്. ഒന്നരക്കോടി രൂപ നല്‍കുന്നത് വളരെ കൂടുതലാണ്. പലരും ചെയ്തത് നിലവാരമില്ലാത്ത സിനിമകളാണെന്നും അടൂര്‍ പറഞ്ഞിരുന്നു. പിന്നാലെ അടൂരിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
ayr
rc
rc2
g
b
f
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
w

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur
vasthu