
പൊതു ജനങ്ങൾ ഡ്രൈനേജിൽ വീണ് അപകടം സംഭവിക്കുന്നത് വരെ കാത്തിരിക്കാതെ ഈ ദുരവസ്ഥക്ക് പരിഹാരം കാണണം
:ബഷീർ ഏരത്ത്, പെരിങ്ങാടി
പി ഡബ്ലൂ ഡി റോഡിന്റെ ദുരവസ്ഥ
പെരിങ്ങാടി പോസ്റ്റ് ഓഫീസ് ഒളവിലം റോഡിൽ റോസ് വില്ല എന്ന വീട് മുതൽ ഖാദിരിയ്യ മദ്രസ്സ വരെയുള്ള റോഡിന്റെ ദുരവസ്ഥയാണ് ചിത്രങ്ങളിൽ.

രണ്ട് ഭാഗത്തുമുള്ള ഡ്രൈനേജിൽ വെള്ളം നിറഞ്ഞ് കവിഞ്ഞ് റോഡിൽ വെള്ളം നിൽക്കുന്ന അവസ്ഥയാണ്. ഇപ്പോൾ കുറെ സമയമായി മഴയൊന്നുമില്ല. മഴക്കാല പൂർവ്വ ശുചീകരണം ഈ ഭാഗങ്ങളിൽ നടന്നിട്ടില്ല. പഞ്ചായത്ത് മെമ്പർമാരുടെ ശ്രദ്ധയിൽ ഇത് പല പ്രാവശ്യം പെടുത്തിരുന്നു.

പി ഡബ്ലൂ ഡീ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തി ഇതിന് പരിഹാരം കാണണമെന്ന് പഞ്ചായത്ത് അധികൃതരെ ഉണർത്തുന്നു.
അത് വഴി കടന്നു പോകുന്ന വൃദ്ധരും കുഞ്ഞുങ്ങളുമടങ്ങുന്ന പൊതു ജനങ്ങൾ ഡ്രൈനേജിൽ വീണ് അപകടം സംഭവിക്കുന്നത് വരെ കാത്തിരിക്കാതെ ഈ ദുരവസ്ഥക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെ ടുന്നു.
(ബഷീർ ഏരത്ത്, പെരിങ്ങാടി)

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group