തനിക്കറിയാവുന്നതിൽ സിനിമാലോകത്ത് കൂടുതൽ വായനശീലമുള്ള വ്യക്തി ഇന്ദ്രൻസ് -ടി.പത്മനാഭൻ

തനിക്കറിയാവുന്നതിൽ സിനിമാലോകത്ത് കൂടുതൽ വായനശീലമുള്ള വ്യക്തി ഇന്ദ്രൻസ് -ടി.പത്മനാഭൻ
തനിക്കറിയാവുന്നതിൽ സിനിമാലോകത്ത് കൂടുതൽ വായനശീലമുള്ള വ്യക്തി ഇന്ദ്രൻസ് -ടി.പത്മനാഭൻ
Share  
2025 Jul 06, 10:13 AM
vasthu

നടനാക്കിയത് പുസ്‌തകങ്ങളും വായനശാലകളും ഇന്ദ്രൻസ്


കണ്ണൂർ : പുസ്ത‌കങ്ങൾ തന്ന അറിവുകൾവെച്ചാണ് ലോകം കാണുന്നതും സിനിമയിൽ അഭിനയിക്കുന്നതുമെന്ന് നടൻ ഇന്ദ്രൻസ്. ഒരുപാട് പുസ്‌തകങ്ങൾ വായിച്ച് അതിലെ കഥാപാത്രങ്ങളെ താൻ മോഷ്‌ടിച്ച് അഭിനയിക്കാറുണ്ടെന്നും പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡിവലപ്മെൻ്റിൻ്റെ 2024-ലെ പീപ്പിൾസ് അവാർഡ് ദാന പടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


തനിക്കറിയാവുന്നതിൽ സിനിമാലോകത്ത് ഏറ്റവും കൂടുതൽ വായനശീലമുള്ള വ്യക്തിയാണ് ഇന്ദ്രൻസെന്ന് സാഹിത്യകാരൻ ടി.പത്മനാഭൻ പരിപാടി ഉദ്ഘാടനം ചെയ്ത് പറഞ്ഞു.


കണ്ണൂർ ജില്ലാപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ പീപ്പിൾസ് മിഷൻ ചെയർമാനുമായ ഡോ. വി.ശിവദാസൻ എംപി അധ്യക്ഷനായി.


മയ്യിൽ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയവും പെരളം എകെജി വായനശാലയുമാണ് മികച്ച വായനശാലകളായി തിരഞ്ഞെടുക്കപ്പെട്ടത്. പിണറായി സി.മാധവൻ സ്മാരക വായനശാല സെക്രട്ടറി അഡ്വ. വി.പ്രദീപൻ മികച്ച ലൈബ്രറി സെക്രട്ടറിക്കുള്ള അവാർഡിന് അർഹനായി. ചെറുതാഴം ഭഗത്സിങ് സാംസ്കാരികവേദി ലൈബ്രേറിയൻ പി.വിപിനയാണ് മികച്ച ലൈബ്രേറിയൻ,


ടി.പത്മനാഭനും ഇന്ദ്രൻസും ചേർന്ന് ഇവർക്കുള്ള പുരസ്‌കാരം കൈമാറി. തുടർന്ന് ടി.പത്മനാഭനെയും ഇന്ദ്രൻസിനെയും ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യനും ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിലും ചേർന്ന് ആദരിച്ചു.


വായനശാലകളുടെ പ്രവർത്തനങ്ങളെ കൂടുതൽ മെച്ചപ്പെട്ട നിലയിൽ പുതുക്കിപ്പണിയാൻ പ്രേരണ നൽകുന്നതിനാണ് പീപ്പിൾസ് അവാർഡ്,


പീപ്പിൾസ് മിഷൻ കൺവീനർ ടി.കെ.ഗോവിന്ദൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.വിജയൻ, ചിറക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പ്രശാന്തൻ, കണ്ണൂർ ടൗൺ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ.അൻവർ, വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് എംഡി പി.കെ.മായൻ, തദ്ദേശവകുപ്പ് അസി. ഡയറക്‌ടർ ഡോ. എം.സുർജിത്, സഫ്‌ദർ ഹാഷ്‌മി വായനശാല സെക്രട്ടറി എം.വി.സുമേഷ്, എകെജി വായനശാല സെക്രട്ടറി എൻ.വി.ലിമേഷ് എന്നിവർ സംസാരിച്ചു

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan