വേലിതന്നെ വിളവ് തിന്നുന്നത് അവസാനിപ്പിക്കും -വി.എൻ. വാസവൻ

വേലിതന്നെ വിളവ് തിന്നുന്നത് അവസാനിപ്പിക്കും -വി.എൻ. വാസവൻ
വേലിതന്നെ വിളവ് തിന്നുന്നത് അവസാനിപ്പിക്കും -വി.എൻ. വാസവൻ
Share  
2025 Jul 01, 08:47 AM
vasthu
BOOK
BOOK
BHAKSHASREE

തുറവൂർ സഹകരണ സ്ഥാപനങ്ങളിൽ വേലിതന്നെ വിളവ് തിന്നുന്നത് അവസാനിപ്പിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, തുറവൂർ 935 സഹകരണ ബാങ്കിൻ്റെ ശതാബ്‌ദി ആഘോഷവും ശതാബ്ദി മന്ദിര ശിലാസ്ഥാപന ഉദ്ഘാടനവും ചെയ്യുകയായിരുന്നു അദ്ദേഹം.


ഭരണസമിതി പ്രസിഡൻറ് ബോർഡംഗങ്ങൾ, ബാങ്ക് സെക്രട്ടറി, ജീവനക്കാർ എന്നിവർ വായ്‌പയെടുത്താൽ കൃത്യമായി തിരിച്ചടയ്ക്കണം. കൂടാതെ അവർ എടുത്ത വായ്പ‌ തുക, തിരിച്ചടവ്, കുടിശ്ശിക എന്നിവ വർഷാവസാന റിപ്പോർട്ടിൽ പ്രസിദ്ധീകരിക്കണം. 1969-ലെ സഹകരണ നിയമത്തിൽ ഭേദഗതി വരുത്തിയതോടെ പല കാര്യങ്ങളിലും മാറ്റം വരുന്നുണ്ട്. കൺകറന്റ് ഓഡിറ്റിങ് പൂർണമായും ഇല്ലാതാക്കി. ഓഡിറ്റിങ്ങിലെ പിഴകളാണ് കരുവന്നൂരടക്കമുള്ള സംഘങ്ങളിൽ ക്രമക്കേടുകളുണ്ടാകാൻ കാരണം. ഇനി മുതൽ സഹകരണ സ്ഥാപനങ്ങളിൽ ഓഡിറ്റിങ്ങിനായി പ്രത്യേക സംഘമുണ്ടാകും. മൂന്നുപേരാണ് പുതിയ ഓഡിറ്റിങ് സംഘത്തിലുണ്ടാകുക. അദ്ദേഹം പറഞ്ഞു.


ദലീമ എംഎൽഎ അധ്യക്ഷത വഹിച്ചു. സർക്കിൾ സഹകരണ സംഘം ചേർത്തല യൂണിയൻ ചെയർമാൻ എ. എസ്. സാബു ലോഗോ പ്രകാശനം ചെയ്‌തു. ബാങ്കിന്റെ മുൻ പ്രസിഡൻറുമാരെ മുൻ എം പി എ.എം. ആരിഫ് ആദരിച്ചു. ജോയിൻറ് രജിസ്ട്രാർ വി.കെ. സുബിന, വായ്‌പ പദ്ധതി ഉദ്ഘാനം ചെയ്. ജോയിൻറ് ഡയറക്‌ടർ പി. സുനിൽകുമാർ മുൻ സെക്രട്ടറിമാരെ ആദരിച്ചു. അസി. രജിസ്ട്രാർ സി.എസ്. സന്തോഷ്, ഡിജിറ്റൽ സേവനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. കെ.സി. വേണുഗോപാൽ എംപിയുടെ ആശംസ ബാങ്ക് പ്രസിഡൻറ് എൻ. രൂപേഷ് വേദിയിൽ വായിച്ചു. സി.ബി. ചന്ദ്രബാബു, എം.ജി. രാജേശ്വരി, എൻ. പ്രതീഷ് പ്രഭു തുടങ്ങിയവർ സംസാരിച്ചു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan