കേരളത്തിന്റെ തീരങ്ങളിൽ ഖനനം അനുവദിക്കില്ല-രമേശ് ചെന്നിത്തല

കേരളത്തിന്റെ തീരങ്ങളിൽ ഖനനം അനുവദിക്കില്ല-രമേശ് ചെന്നിത്തല
കേരളത്തിന്റെ തീരങ്ങളിൽ ഖനനം അനുവദിക്കില്ല-രമേശ് ചെന്നിത്തല
Share  
2025 Jun 30, 09:14 AM
MANNAN

കൊച്ചി: കേരള തീരങ്ങളിൽ ഒരുവിധത്തിലുള്ള ഖനനവും നടത്താൻ അനുവദിക്കില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ പറഞ്ഞു. അഖിലകേരള ധീവരസഭ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി എറണാകുളം പണ്ഡിറ്റ് കറുപ്പൻ ജന്മശതാബ്‌ദി ഓഡിറ്റോറിയത്തിൽ നടന്ന മഹിള, യുവജന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ പട്ടിണിയിലാക്കി വിദേശ ട്രോളറുകൾക്ക് മത്സ്യസമ്പത്ത് കൊള്ളയടിക്കാനുള്ള വ്യവസ്ഥ ഇല്ലാതാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കടലാക്രമണവും തീരശോഷണവുംമൂലം മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിലാണ്. കടലിൽ മത്സ്യലഭ്യത കുറയുന്നു. സുരക്ഷിതമായ വീടുകളില്ല. മത്സ്യത്തൊഴിലാളികൾക്കായി രൂപവത്കരിച്ച കടാശ്വാസ കമ്മിഷൻ നോക്കുകുത്തിയായി. തീരമേഖലയുടെ പ്രശ്നപരിഹാരത്തിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.


ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി. ദിനകരൻ അധ്യക്ഷനായി. മുൻ മന്ത്രി എസ്. ശർമ മുഖ്യപ്രഭാഷണം നടത്തി, ധീവരസമുദായത്തെ പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുത്താൻ കേന്ദ്രത്തിനോട് ആവശ്യപ്പെടുക, ജാതി അടിസ്ഥാനത്തിൽ സെൻസസ് എടുത്ത് സംവരണം പുനർനിർണയം നടത്തുക തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു.


ഉന്നത വിദ്യാഭ്യാസ രംഗത്തും കലാമേഖലയിലും മികവു തെളിയിച്ചവരെ ആദരിച്ചു. ധീവരസഭ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. യു.എസ്. ബാലൻ, കെ.എൽസിഎ പ്രസിഡൻ്റ് അഡ്വ. ഷെറി ജെ. തോമസ്, ധീവരസഭ സംസ്ഥാന സെക്രട്ടറി ജെ. വിശ്വംഭരൻ, പണ്ഡിറ്റ് കറുപ്പൻ സാംസ്‌കാരിക സമിതി പ്രസിഡന്റ് പി.എം. സുഗതൻ, ധീവര യുവജന സഭ പ്രസിഡന്റ്റ് അഡ്വ. ഷാജു തലാശ്ശേരി എന്നിവർ പങ്കെടുത്തു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2