ഭാരതാംബ രാഷ്ട്രീയബിംബമല്ല; മന്ത്രി ശിവൻകുട്ടിയെ രൂക്ഷമായി വിമർശിച്ച് ഗവർണർ

ഭാരതാംബ രാഷ്ട്രീയബിംബമല്ല; മന്ത്രി ശിവൻകുട്ടിയെ രൂക്ഷമായി വിമർശിച്ച് ഗവർണർ
ഭാരതാംബ രാഷ്ട്രീയബിംബമല്ല; മന്ത്രി ശിവൻകുട്ടിയെ രൂക്ഷമായി വിമർശിച്ച് ഗവർണർ
Share  
2025 Jun 27, 09:54 AM
MANNAN

തിരുവനന്തപുരം: ഭാരതാംബ രാഷ്ട്രീയബിംബമല്ലെന്നും ലക്ഷക്കണക്കിന്

ഇന്ത്യക്കാരുടെ പ്രതീക്ഷയിൽനിന്നും സ്വാതന്ത്ര്യബോധത്തിൽനിന്നും ഉയർന്നുവന്ന സങ്കല്പമൊണെന്നും ഗവർണർ മുഖ്യമന്ത്രിക്കുനൽകിയ കത്തിൽ വ്യക്തമാക്കി. ഭാരതാംബ എന്ന സങ്കല്പത്തെമാത്രമല്ല, കോടിക്കണക്കിന് ഇന്ത്യക്കാരുടെ വികാരത്തെയും ക്ഷതമേല്പിക്കുന്നതായിരുന്നു മന്ത്രി വി. ശിവൻകുട്ടിയുടെ നടപടിയെന്നും ഗവർണർ കത്തിൽ പറഞ്ഞു.


'ഭരണഘടനാസ്ഥാപനമായ രാജ്‌ഭവനെ ഒരു മന്ത്രിസഭാംഗം രാഷ്ട്രീയമായി വലിച്ചിഴയ്ക്കുന്നത് അംഗീകരിക്കാനാവില്ല. ഭാരതമാതാവിന്റെ ചിത്രത്തിൽ പുഷ്പാർച്ചനനടത്താൻ അദ്ദേഹം തയ്യാറായില്ല. ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയോ മതസംഘടനയോ വികസിപ്പിച്ചതാണ് ഭാരതാംബ എന്ന സങ്കല്പം ശരിയല്ല. സാംസ്‌കാരികസ്വത്വത്തെയും അതിജീവനത്തെയും പ്രതിഫലിപ്പിക്കുന്നതാണ് ഭാരതാംബ എന്ന് മദ്രാസ് ഹൈക്കോടതി വിശേഷിപ്പിച്ചിട്ടുണ്ട്. ജാതി-മത-രാഷ്ട്രീയ വിശ്വാസങ്ങൾക്കപ്പുറം ഭാരതീയർ ആദരിക്കുന്ന ബിംബമാണത്. നിസ്സാരമായ വിഷയങ്ങളുടെ പേരിൽ കേരളത്തിന്റെ ശാന്തമായ സഹവർത്തിത്വത്തെ അപകടത്തിലാക്കിക്കൂടാ' -ഗവർണർ കത്തിൽ പറഞ്ഞു.


സാർവത്രികമായി അംഗീകരിക്കപ്പെട്ടതാണ് രാജ്‌ഭവനിൽ വെച്ച ചിത്രം. ക്രമസമാധാനത്തെ ബാധിക്കുന്ന വിധം ഈ പ്രശ്‌നത്തെ തെരുവിലേക്ക് വലിച്ചിഴച്ച പശ്ചാത്തലത്തിലാണ് കത്തെഴുതുന്നതെന്നും ഗവർണർ വ്യക്തമാക്കി.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2