
റാന്നി: സർക്കാരിൻ്റെ എല്ലാ വികസനപ്രവർത്തനങ്ങളെയും നെഗറ്റീവായി കാണുന്ന രീതിയാണിപ്പോഴെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. റാന്നി നിയോജകമണ്ഡലത്തിൽ റീ ബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ വിവിധ റോഡുകളും ബംഗ്ലാംകടവ് നവകേരള വായനശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏതാനും വർഷങ്ങൾക്കിടയിൽ സംസ്ഥാനത്തെ അടിസ്ഥാന വികസനരംഗത്ത് അഭൂതപൂർവമായ മാറ്റങ്ങളാണ് സർക്കാർ നടപ്പാക്കിയിട്ടുള്ളത്. എന്തൊക്കെ ചെയ്താലും വോട്ടൊക്കെ കിട്ടാൻ പ്രശ്‌നങ്ങളുള്ള കാലമാണ്. എല്ലാറ്റിനെയും നെഗറ്റീവായിക്കണ്ട് എതിർക്കുകയാണ്. എന്ത് തെറ്റാണ് സർക്കാർ ചെയത്. സത്യസന്ധമായി വിവരങ്ങൾ അവതരിപ്പിക്കാൻ മാധ്യമങ്ങളും ശ്രമിക്കുന്നില്ല. വികസനം നടപ്പാക്കുന്ന ജനപ്രതിനിധികളെ പ്രോത്സാഹിപ്പിക്കാൻ കഴിയണം. നമ്മൾ ഒരുപാട് വളർന്നെങ്കിലും പല കാര്യത്തിലും ഏറെ പിന്നിലാണ്. ഇത്രയും വർഗീയതപറയുന്ന മറ്റൊരു നാടില്ല. അന്ധവിശ്വാസവും അനാചാരവും ഇന്നും നിലനിൽക്കുന്നു. നമ്മുടെ ബോധത്തിന് മാറ്റമുണ്ടാകണം. ജനങ്ങളുടെ നിലവാരവളർച്ചകൂടിയാണ് നാടിൻ്റെ വികസനമെന്നും മന്ത്രി പറഞ്ഞു.
അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷതവഹിച്ചു. മുൻ എംഎൽഎ രാജു എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. ഗോപി, പഞ്ചായത്ത് പ്രസിഡൻ്റ് ലതാ മോഹൻ, സർക്കിൾ സഹകരണ യൂണിയൻ പ്രസിഡന്റ് പി.ആർ. പ്രസാദ്, കോമളം അനിരുദ്ധൻ, സാബു പാരുമലയിൽ, സ്വപ്‌ന സൂസൻ, അഡ്വ.കെ.പി. സുഭാഷ് കുമാർ, പി.ജി. ആനന്ദൻ, പ്രൊഫ.വി.ആർ. വിശ്വനാഥൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.
ബംഗ്ലാംകടവ്-വലിയകുളം, ബംഗ്ലാംകടവ്-സ്റ്റേഡിയം-വലിയകുളം, മടുക്കമൂട് -അയ്യപ്പ മെഡിക്കൽ, രാമപുരം ഇല്ലത്തുപടി-വല്യത്തുപടി റോഡുകളുടെ ഉദ്ഘാടനമാണ് നടന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group