കാർഷികമേഖലയെ മോദിസർക്കാർ കോർപ്പറേറ്റുകൾക്ക് അടിയറവെക്കുന്നു -പി. സന്തോഷ് കുമാർ

കാർഷികമേഖലയെ മോദിസർക്കാർ കോർപ്പറേറ്റുകൾക്ക് അടിയറവെക്കുന്നു -പി. സന്തോഷ് കുമാർ
കാർഷികമേഖലയെ മോദിസർക്കാർ കോർപ്പറേറ്റുകൾക്ക് അടിയറവെക്കുന്നു -പി. സന്തോഷ് കുമാർ
Share  
2025 Jun 23, 09:30 AM
mannanv 1

മാനന്തവാടി: ഇന്ത്യയിലെ കാർഷികമേഖലയെ വൻകിട കോർപ്പറേറ്റുകൾക്ക് മോദി സർക്കാർ അടിയറവെക്കുകയാണെന്ന് അഡ്വ. പി. സന്തോഷ് കുമാർ എംപി പറഞ്ഞു. സിപിഐ ജില്ലാ സമ്മേളനത്തിനു മുന്നോടിയായ സംഘടിപ്പിച്ച കാർഷിക സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'വയനാടൻ കാർഷിക മേഖല നേരിടുന്ന പ്രശ്ന‌ങ്ങളും പരിഹാര നിർദേശങ്ങളും' എന്ന വിഷയത്തിലാണ് സെമിനാർ നടത്തിയത്.


രാജ്യത്തെ കൃഷിക്കാരുടെ നേതൃത്വത്തിൽ നടന്ന സമരം അടിച്ചമർത്തുന്നതിന് കേന്ദ്ര സർക്കാർ ഇടപെട്ടതായി എംപി ആരോപിച്ചു. കാർഷിക മേഖലയിൽ കൂടുതൽ ആനുകൂല്യങ്ങൾ നൽക്കുന്നതിനു സർക്കാരുകൾ തയ്യറാകണം. കേന്ദ്ര സർക്കാരിൽനിന്ന് കർഷകർക്ക് മിനിമം സപ്പോർട്ട് പോലും ലഭിക്കുന്നില്ല. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് യഥാർഥ കർഷകരുടെ പ്രശ്നങ്ങൾ പരിഹാരിക്കുന്നതിന് കാലതാമാസം വരുത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥർ കർഷകരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കണമെന്നും എംപി പറഞ്ഞു. ജില്ലയിലെ വന്യമൃഗശല്യവും സെമിനാറിൽ ചർച്ചയായി.


ആലി തിരുവാൾ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു. എ.വി. ജയൻ, കെ.ജെ. ദേവസ്യ, എൻ.ഒ. ദേവസി, കെ.എ. ജോസ്മോൻ, വി.കെ. ശശിധരൻ, നിഖിൽ പത്മനാഭൻ, ശോഭാരാജൻ എന്നിവർ സംസാരിച്ചു. ജൂലായ് നാല്, അഞ്ച്, ആറ് തീയതികളിൽ സുൽത്താൻബത്തേരി ചീരാലിലാണ് സിപിഐ ജില്ലാ സമ്മേളനം.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2