
മുക്കാളിയിൽ ദേശീയപാതാ നിർമ്മാണം ; ഇരുട്ടുകൊണ്ട് ഓട്ടയടക്കൽപോലെ
ചോമ്പാല : സെൻട്രൽ മുക്കാളിടൗണിനു പടിഞ്ഞാറുവശം ചോമ്പാൽ സർവ്വീസ് കോ -ഓപ് ബാങ്കിനും സമുദ്രആയുർവ്വേദ ഗവേഷണകേന്ദ്ര ത്തിനും തൊട്ട് എതിർവശത്ത് ദേശീയപാതയിൽ സിമൻറ്ബ്ലോക്കുകൾ അടുക്കിക്കെട്ടിയുയർത്തിയ സാമാന്യം നല്ല ഉയരക്കൂടുതലുള്ള റീടൈനിംഗ് വാളിൽ വിള്ളലും തള്ളലും വെള്ളക്കുത്തും.

താൽക്കാലിക ശമനത്തിനായോ, കണ്ണിൽപൊടിയിടാനാണോ എന്നറിയില്ല ചിലജോലിക്കാർ ചിലേടങ്ങളിൽ സിമെന്റ് കുഴച്ചെടുത്ത ചാന്തുപയോഗിച്ച് ഈ പെരുമഴയത്ത് ഓട്ടയടക്കുന്ന പ്രാകൃതമായ ദൃശ്യങ്ങൾ കണ്ടാലും.

ഒരർത്ഥത്തിൽ പറഞ്ഞാൽ ഇതിന്റെ പേരാണ് ഇരുട്ടുകൊണ്ട് ഓട്ടയടക്കൽഎന്നായെങ്കിലും പറഞ്ഞാൽ എതിർക്കാനാവുമോ ?
എഞ്ചിനീയറിംഗ് സാങ്കേതികവിദ്യകളൊന്നുമറിയാത്ത ഇവിടങ്ങളിലെ ചില 'നാടൻ കൊള്ളുകിളക്കാർ' ഈ രംഗം കണ്ട് മൂക്കത്ത് വിരൽവെച്ച നിലയിൽ തരിച്ചുനിൽക്കുന്ന കാഴ്ചയാണ് കാണാനായത്.

ബന്ധപ്പെട്ട അധികൃതർ നേരത്തെ കാലത്തെ ശ്രദ്ധിക്കുമെങ്കിൽ ഇവിടം ഇടിഞ്ഞു പൊളിഞ്ഞു വീഴാതെ നിലനിർത്താനാകും ,




വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group