ഭാരതാംബയെ വിവാദമാക്കാൻ ശ്രമിക്കുന്നത് ഗവർണർ -ബിനോയ് വിശ്വം

ഭാരതാംബയെ വിവാദമാക്കാൻ ശ്രമിക്കുന്നത് ഗവർണർ -ബിനോയ് വിശ്വം
ഭാരതാംബയെ വിവാദമാക്കാൻ ശ്രമിക്കുന്നത് ഗവർണർ -ബിനോയ് വിശ്വം
Share  
2025 Jun 14, 10:05 AM
SANTHI

നെടുമങ്ങാട് : ഗവർണറുടെ തീവ്രഹിന്ദുത്വ നിലപാടിനു മുന്നിൽ

മുട്ടുമടക്കില്ലെന്നും ഭാരതാംബയെ വിവാദമാക്കാൻ ശ്രമിക്കുന്നത് ഗവർണറാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെ എല്ലാത്തരം തീവ്രവാദത്തിനും കമ്മ്യൂണിസ്റ്റുകാർ എതിരാണെന്നും പറഞ്ഞു.


സിപിഐ നെടുമങ്ങാട് മണ്ഡലം സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുസമ്മേളനവും ബഹുജനറാലിയും റെഡ് വൊളൻ്റിയർ പരേഡും മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന കൗൺസിൽ അംഗം വി.പി.ഉണ്ണികൃഷ്ണണൻ രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ മന്ത്രി സി.ദിവാകരൻ, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്‌ണൻ, വേണുഗോപാലൻ നായർ, പള്ളിച്ചൽ വിജയൻ, മീനാങ്കൽ കുമാർ, പി.എസ്.ഷൗക്കത്ത്, ജോർജ് തോമസ്, മനോജ് ബി.ഇടമന, എം.ജി.രാഹുൽ, കെ.ദേവകി, രാഖി രവികുമാർ തുടങ്ങിയവർ സംസാരിച്ചു.


ശനിയാഴ്ച മണ്ഡലം സെക്രട്ടറി പി.എസ്.ഷെരീഫ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.

MANNAN
kodkkasda rachana
AYU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
santhigiry