
മലപ്പുറം കേരളത്തിൻ്റെ വികസനമുന്നേറ്റത്തിന് എൽഡിഎഫ് തുടർഭരണം അനിവാര്യമാണെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം രാജാജി മാത്യു തോമസ്. സിപിഐ മലപ്പുറം മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ എതിരാളികൾ പോലും സമ്മതിക്കുന്ന തരത്തിലുള്ള വികസനമുന്നേറ്റങ്ങളാണ് കേരളത്തിൽ കഴിഞ്ഞ ഒമ്പത് വർഷമായി എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇവ തകർക്കാനാണ് യുഡിഎഫ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ എൽഡിഎഫ് സർക്കാരിനെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന രീതികളാണ് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുതിർന്ന അംഗം അഹമ്മദ് ഹാജി പതാക ഉയർത്തിയതോടെയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്.
ജില്ലാ സെക്രട്ടറി പി.കെ. കൃഷ്‌ണദാസ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ അജിത് കൊളാടി, ഷാജിറ മനാഫ്, ഇ. സൈതലവി, ജില്ലാ അസി. സെക്രട്ടറി അഡ്വ. പി.പി. ബാലകൃഷ്‌ണൻ, പി. സുബ്രഹ്മണ്യൻ, പി.ടി. ഷറഫുദ്ദീൻ, സി.എച്ച്. നൗഷാദ് എന്നിവർ സംസാരിച്ചു. 13 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും പതിനഞ്ചംഗ മണ്ഡലം കമ്മിറ്റി അംഗങ്ങളെയും സമ്മേളനം തിരഞ്ഞെടുത്തു. മണ്ഡലം കമ്മിറ്റി സെക്രട്ടറിയായി അഡ്വ. മുസ്‌തഫ കുത്രാടനെ തിരഞ്ഞെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group