ആൺകോയ്മയുള്ള സമൂഹത്തിൽ സ്ത്രീ എഴുത്തുകൾക്ക് പ്രാധാന്യമുണ്ടെന്ന് ജിസ ജോസ്

ആൺകോയ്മയുള്ള സമൂഹത്തിൽ സ്ത്രീ എഴുത്തുകൾക്ക് പ്രാധാന്യമുണ്ടെന്ന് ജിസ ജോസ്
ആൺകോയ്മയുള്ള സമൂഹത്തിൽ സ്ത്രീ എഴുത്തുകൾക്ക് പ്രാധാന്യമുണ്ടെന്ന് ജിസ ജോസ്
Share  
2025 May 30, 09:22 AM
school

പാലക്കാട്: പുതിയകാലത്തും ആൺകോയ്‌മയുള്ള സമൂഹത്തിലാണ് സ്ത്രീ എഴുത്തുകൾക്ക് പ്രാധാന്യമേറുന്നതെന്ന് എഴുത്തുകാരി ജിസ ജോസ്. സ്ത്രീകൾ എഴുതുന്നു എന്നത് വിപ്ലവമാണെന്നും സ്ത്രീകൾക്ക് എഴുത്ത് സുഗമമല്ലെന്നും അവർ കൂട്ടിച്ചേർത്തു. പുതിയ നോവലായ 'ബ്ലൂബെറീസി'ൻ്റെ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു അവർ. ജില്ലാ പബ്ലിക് ലൈബ്രറിയുമായി സഹകരിച്ച് 'മാതൃഭൂമി' ബുക്‌സ് നടത്തിയ 'മീറ്റ് ദ ഓഥർ' പരിപാടിയിൽ സംസാരിക്കയായിരുന്നു അവർ.


സാധാരണ കുറ്റാന്വേഷണ നോവലുകളിൽനിന്ന് വ്യത്യസ്‌തമായി, അക്രമങ്ങളില്ലാത്തതാണ് ബ്ലൂബെറീസ്. ചെറുപ്പംമുതൽ അന്വേഷണാത്മക നോവലാണ് വായിക്കാനിഷ്‌ടം. അതുകൊണ്ടാണ് ഇത്തരത്തിലുള്ളൊരു നോവൽ താൻ എഴുതിയതെന്ന് അവർ പറഞ്ഞു. എഴുത്തുകാരായാലും വായിക്കുകയെന്നത് പ്രധാനമാണ്. പക്ഷേ, ഇന്ന് മുതിർന്നവരും കുട്ടികളും വായിക്കുന്നുണ്ടോയെന്ന് സംശയമാണെന്നും അവർ കൂട്ടിച്ചേർത്തു.


ടി.കെ. ശങ്കരനാരായണൻ അധ്യക്ഷനായി. ഒ.എം. ലീന ചർച്ചനയിച്ചു. എഴുത്തുകാരൻ വൈശാഖൻ, മോഹൻദാസ് ശ്രീകൃഷ്‌ണപുരം തുടങ്ങിയവർ സംസാരിച്ചു.

MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan