
നീലേശ്വരം : നാടിൻ്റെ അമൂല്യനിധിയാണ് സൈനികരെന്നും ത്യാഗം, സമർപ്പണം. ദേശസ്നേഹം എന്നതിൻ്റെ മനുഷ്യരൂപമാണ് അവരെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ധീര സൈനികർക്കായി നിർമിച്ച ഈ യുദ്ധസ്‌മാരകം അവർക്കുള്ള ഏറ്റവും ഉചിതമായ ആദരവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ്മയുടെ നേതൃത്വത്തിൽ കരിന്തളത്ത് ഒരുക്കിയ യുദ്ധസ്മാരകവും സൈനിക ഭവൻ്റെ ശിലാസ്ഥാപനവും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വസന്തൻ പി, തോളേനി അധ്യക്ഷനായി
സൈനികകൂട്ടായ്‌മയ്ക്ക് മുഖ്യ പിന്തുണ നൽകിയവരെ എം.രാജഗോപലൻ എംഎൽഎ ആദരിച്ചു. യുദ്ധങ്ങളിലും വിവിധ സൈനിക ഓപ്പറേഷനുകളിലും പങ്കെടുത്ത സൈനികരെ കളക്‌ടർ കെ. ഇമ്പശേഖർ ആദരിച്ചു. സെറിമോണിയൽ പരേഡ് നടത്തുന്ന ആർടിസി പെരിങ്ങോം എൻസിസി കാഡറ്റ്സ് എന്നിവർക്കുള്ള ഉപഹാരം ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി നിർവഹിച്ചു. കമാൻഡിങ് ഓഫീസർ 32 എൻസിസി ബറ്റാലിയൻ കേണൽ സി. സജീന്ദ്രൻ, ഡെപ്യൂട്ടി കമാൻഡൻ്റ് സിആർപിഎഫ് പെരിങ്ങോം പി. നിഷമോൾ, റിട്ട. സിആർപിഎഫ് ഐജി പി. ദാമോദരൻ, പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി, ഉമേശൻ വേളൂർ, കെ. ചിത്രലേഖ, ടി.എസ്. ബിന്ദു രക്ഷാധികാരി കൃഷ്ണൻ കരിമ്പിൽ, അഡ്വ. കെ.കെ. നാരായണൻ, കെ.വി. ശശികുമാർ ജോഷി വർഗീസ്, പി.വി. ബിജു എന്നിവർ സംസാരിച്ചു. തോരനി മുത്തപ്പൻ ക്ഷേത്രത്തിനടുത്ത് എട്ടരസെന്ററിലാണ് സൈനികഭവൻ നിർമിക്കുന്നത്. 12 ലക്ഷം രൂപ ചെലവിലാണ് സൈനികർക്കായി സ്‌മാരകമൊരുങ്ങുന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group