ഇസ്ലാമിനെ കൃത്യമായി മനസ്സിലാക്കാത്തവരാണ് തീവ്രവാദത്തിന് കൂട്ട് നിൽക്കുന്നത് -അബ്‌ദുൾ മജീദ് സ്വലാഹി

ഇസ്ലാമിനെ കൃത്യമായി മനസ്സിലാക്കാത്തവരാണ് തീവ്രവാദത്തിന് കൂട്ട് നിൽക്കുന്നത് -അബ്‌ദുൾ മജീദ് സ്വലാഹി
ഇസ്ലാമിനെ കൃത്യമായി മനസ്സിലാക്കാത്തവരാണ് തീവ്രവാദത്തിന് കൂട്ട് നിൽക്കുന്നത് -അബ്‌ദുൾ മജീദ് സ്വലാഹി
Share  
2025 May 19, 09:24 AM
santhigiry

കാഞ്ഞങ്ങാട് ഖുർആൻ തെറ്റായി വ്യാഖ്യാനിച്ച് സമൂഹത്തെ തെറ്റിലേക്ക് നയിക്കുന്നവരെ കരുതിയിരിക്കണമെന്ന് കാഞ്ഞങ്ങാട്ട് നടന്ന ഐ.എസ്.എം ഖുറാൻ അന്താരാഷ്ട്ര വെളിച്ചം സംഗമം ആവശ്യപ്പെട്ടു. കെ.എൻഎം സംസ്ഥാന സെക്രട്ടറി ഡോ. എ.ഐ.അബ്‌ദുൾ മജീദ് സ്വലാഹി ഉദ്ഘാടനം ചെയ്തു. പഹൽഗാമിൽ ഭീകരർ നടത്തിയ കൂട്ടക്കൊല രാജ്യത്തെ മുസ്ലിങ്ങൾക്ക് വലിയ അപമാനമുണ്ടാക്കിയെന്നും ഇസ്ലാമിനെ കൃത്യമായി മനസ്സിലാക്കാത്തവരാണ് തീവ്രവാദത്തിന് കൂട്ട് നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമാധാനത്തിന്റെ സന്ദേശമായ ഇസ്ലലാമിനെ വികൃതമാക്കുന്നതിൽ തീവ്രവാദ കൂട്ടങ്ങളുടെ പങ്ക് വളരെ വലുതാണ്. കൊടുംക്രൂരതകളാൽ അവർ നിരന്തരം ഇസ്ലാമിനെ അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


വർത്തമാനസാഹചര്യത്തിൽ സമാധാനം നിലനിർത്താൻ കഠിനാധ്വാനം ചെയ്യണം. നാടിൻ്റെ സമാധാനം തകർന്നാൽ പ്രബോധന പ്രവർത്തനം നന്നായി നടത്താൻപോലും കഴിയില്ല. കുഴപ്പം സൃഷ്‌ടിക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്താണമെന്നും അദ്ദേഹം പറഞ്ഞു.


സംഘാടകസമിതി ചെയർമാൻ മുനീർ പാട്ടില്ലത്ത് അധ്യക്ഷനായി. വെളിച്ചം പതിനെട്ടാം പദ്ധതി പാലത്ത് അബ്ദുൾ റഹ്‌മാൻ മദനി പ്രഖ്യാപിച്ചു. ബാലവെളിച്ചം പുസ്‌തകം പി.കെ.ഇബ്രാഹിം ഹാജി പ്രകാശനം ചെയ്‌തു. പ്രൊഫ. എൻ.വി.അബ്‌ദുറഹ്‌മാൻ, ഡോ. സുൾഫിക്കർ അലി, ഷുക്കൂർ സ്വലാഹി, കെ.എം.എ.അസീസ്, ഡോ. അഹമ്മദ്, എ.പി.സൈനുദ്ദീൻ, ഷംസീർ കൈതേരി എന്നിവർ സംസാരിച്ചു. ബാലസമ്മേളനം നിസാർ ഒളവണ്ണയും വനിതാസംഗമം എംജിഎം ജനറൽ സെക്രട്ടറി ഷമീമ ഇസ്‌ലാഹിയ്യയും ഉദ്ഘാടനം ചെയ്‌.


ജലീൽ പരപ്പനങ്ങാടി, സെയ്ദ് മുഹമ്മദ്, ഹാഷിം കൊല്ലമ്പാടി, ആയിഷ ചെറുമുക്ക്, സലാഹുദ്ദിൻ ചുഴലി, സുബൈദ, ഹനീഫ് കായക്കൊടി, അൻസാർ നന്മണ്ട എന്നിവർ സംസാരിച്ചു.



SAMUDRA
MANNAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan