വർക്കല രാധാകൃഷ്‌ണൻ മനുഷ്യസ്നേഹിയായ കമ്യൂണിസ്റ്റ് -എം.വി. ഗോവിന്ദൻ

വർക്കല രാധാകൃഷ്‌ണൻ മനുഷ്യസ്നേഹിയായ കമ്യൂണിസ്റ്റ് -എം.വി. ഗോവിന്ദൻ
വർക്കല രാധാകൃഷ്‌ണൻ മനുഷ്യസ്നേഹിയായ കമ്യൂണിസ്റ്റ് -എം.വി. ഗോവിന്ദൻ
Share  
2025 May 18, 07:49 AM
MANNAN

വർക്കല മനുഷ്യസ്നേഹിയായ കമ്യൂണിസ്റ്റായിരുന്നു വർക്കല രാധാകൃഷ്ണനെന്നും അദ്ദേഹത്തിൻ്റെ സ്‌മാരകമന്ദിരം പൊതുജനങ്ങൾക്കുള്ള സേവനകേന്ദ്രമായി മാറണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.


വർക്കല രാധാകൃഷ്‌ണൻസ്‌മാരക പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർമിക്കുന്ന വർക്കല രാധാകൃഷ്ണൻ സ്മാരകമന്ദിരത്തിൻ്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.


വി. ജോയി എംഎൽഎ അധ്യക്ഷനായി. സിപിഎം നേതാക്കളായ ബി.പി. മുരളി, എസ്. ഷാജഹാൻ, എസ്. സുന്ദരേശൻ, എം.കെ. യൂസഫ്, കെ.എം. ലാജി, കെ.ആർ. ബിജു, നിതിൻനായർ, വർക്കല രാധാകൃഷ്‌ണൻ്റെ കുടുംബാംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു. വർക്കല കോടതിക്കു സമീപം 10 സെന്റ് സ്ഥലത്താണ് മന്ദിരം നിർമിക്കുന്നത്.



MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2