ഓപ്പറേഷൻ സിന്ദൂർ ട്രെയിലർമാത്രം- രാജ്‌നാഥ് സിങ്

ഓപ്പറേഷൻ സിന്ദൂർ ട്രെയിലർമാത്രം- രാജ്‌നാഥ് സിങ്
Share  
2025 May 17, 09:26 AM
MANNAN

ന്യൂഡൽഹി: പാക് ഭാഗത്തുനിന്ന് എന്തെങ്കിലും പ്രകോപനമുണ്ടായാൽ

കഠിനമായ ശിക്ഷനൽകുമെന്നും ഓപ്പറേഷൻ സിന്ദൂർ ട്രെയിലർ മാത്രമായിരുന്നുവെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ആവശ്യമെങ്കിൽ ഞങ്ങൾ 'മുഴുവൻ സിനിമ'യും കാണിക്കും. പാക് ഭീകരവാദത്തെ ഇല്ലാതാക്കേണ്ടത് പുതിയ ഇന്ത്യയുടെ സ്വഭാവമാണ്. ദൗത്യത്തിൽ ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലുകൾ ഉപയോഗിച്ചതോടെ പാകിസ്താനിലെ രാത്രിയിൽ പകൽവെളിച്ചം കാണിച്ചുകൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ഭുജ് വ്യോമതാവളത്തിലെത്തിയ പ്രതിരോധ മന്ത്രി വ്യോമസേനാംഗങ്ങളെ അഭിവാദ്യം ചെയ്തു.


പാകിസ്‌താന് നൂറു കോടി ഡോളർ ഐഎംഎഫ് സഹായധനമനുവദിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം. ഈ ഫണ്ട് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കാൻ ഇസ്‌ലാമാബാദ് ഉപയോഗിക്കും. ഇന്നത്തെക്കാലത്ത് പാകിസ്ത‌ാന് അനുവദിക്കുന്ന ഏത് സാമ്പത്തികസഹായവും ഭീകരവാദ ഫണ്ടിങ് അല്ലാതെ മറ്റൊന്നിനുമാവില്ല. മുരിദ്‌കെയിലും ബഹാവൽപുരിലും ഇന്ത്യ തകർത്ത ലഷ്കറെ തൊയ്‌ബയുടെയും ജെയ്ഷെ മുഹമ്മദിന്റെയും ഭീകരത്താവളങ്ങളിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ പാകിസ്താൻ സർക്കാർ സാമ്പത്തികസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.


പാകിസ്ത‌ാന് ഇപ്പോൾ 'പ്രൊബേഷ് ' നാണ്. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചില്ല. നല്ല നടപ്പിലേക്ക് നീങ്ങുകയാണെങ്കിൽ പാകിസ്‌താനുതന്നെയാണ് നല്ലത്. അവിടത്തെ സാധാരണക്കാരിൽനിന്ന് പിരിച്ചെടുക്കുന്ന 14 കോടി രൂപ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിൻ്റെ തലവൻ മസൂദ് അസറിനുവേണ്ടി ചെലവിടാനാണ് അവരുടെ നീക്കം രാജ്‌നാഥ് സിങ് പറഞ്ഞു.


വെള്ളിയാഴ്ച രാവിലെയാണ് ഭുജ് വ്യോമതാവളത്തിൽ പ്രതിരോധമന്ത്രിയെത്തിയത്. വ്യോമതാവളത്തിലെ സുരക്ഷാസ്ഥിതിഗതികൾ അദ്ദേഹം വിലയിരുത്തി. ഓപ്പറേഷൻ സിന്ദുവിന് മറുപടിയായി പാകിസ്താൻ ലക്ഷ്യമിട്ട വ്യോമതാവളങ്ങളിലൊന്ന് ഭുജിലേതായിരുന്നു.


MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2