സുകുമാർ അഴീക്കോട് മുഖത്തുനോക്കി വിമർശിക്കുന്ന വ്യക്തിത്വം -മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ

സുകുമാർ അഴീക്കോട് മുഖത്തുനോക്കി വിമർശിക്കുന്ന വ്യക്തിത്വം -മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ
സുകുമാർ അഴീക്കോട് മുഖത്തുനോക്കി വിമർശിക്കുന്ന വ്യക്തിത്വം -മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ
Share  
2025 May 13, 09:49 AM
SANTHI

കോട്ടയം: ഏത് മത-രാഷ്ട്രീയ നേതാക്കളായാലും മുഖത്തുനോക്കി ശക്തമായ വാക്കുകളിലൂടെ കരുണയില്ലാതെ വിമർശിക്കുന്ന മഹത് വ്യക്തിത്വമായിരുന്നു ഡോ. സുകുമാർ അഴീക്കോടെന്ന് മലങ്കര ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ മോർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു.


കോട്ടയം പബ്ലിക് ലൈബ്രറി ഹാളിൽ തിങ്കളാഴ്‌ച നടന്ന ഡോ.സുകുമാർ അഴിക്കോട് ജന്മശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാതോലിക്കാബാവാ. കോട്ടയം പബ്ലിക് ലൈബ്രറിയാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്. ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ അധ്യക്ഷനായി. എംജി സർവകലാശാല മുൻ വൈസ് പാൻസലർ ഡോ. സിറിയക് തോമസ് ജന്മശതാബ്ദി പ്രഭാഷണം നടത്തി. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ മുഖ്യാതിഥിയായി. സെമിനാർ എംജി സർവകലാശാല വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ ഉദ്ഘാടനംചെയ്തു. ഫാ.ഡോ. കെ.എം ജോർജ്, അഡ്വ, വി.സി. സെബാസ്റ്റ്യൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. സാബു ഡി.മാത്യു, ഫാ.ഡോ. എം.പി. ജോർജ് കോർ എപ്പിസ്കോപ്പാ, ഡോ. ജേക്കബ് മണ്ണുമുട്, അഡ്വ. ജി. ഗോപകുമാർ, ഷാജി വേങ്കടത്ത് എന്നിവർ പ്രസംഗിച്ചു.


MANNAN
kodkkasda rachana
AYR
AYU
AYU
AYUR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
santhigiry