
ചാത്തന്നൂർ : മൂലധന കോർപ്പറേറ്റുകളോട് സന്ധി ചെയ്യാതെ എന്നും അകലം പാലിച്ചിട്ടുള്ള പാർട്ടിയാണ് സിപിഐ എന്ന് പന്ന്യൻ രവീന്ദ്രൻ. സിപിഐ ചാത്തന്നൂർ മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് പൂയപ്പള്ളിയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടി സഖാക്കൾക്ക് സമ്മേളനങ്ങളിൽ അഭിപ്രായം പറയാൻ അവകാശമുള്ള ഇന്ത്യയിലെ ഏക പാർട്ടിയാണ് സിപിഐ എന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
സിപിഐ ജില്ലാ കൗൺസിൽ അംഗം കെ.ആർ. മോഹനൻപിള്ള അധ്യക്ഷനായി.
സിപിഐ സംസ്ഥാന കൗൺസിൽ അംഗം ജി. ലാലു ജി.എസ്. ജയലാൽ എം.എൽ.എ. മണ്ഡലം സെക്രട്ടറി ആർ. ദിലീപ്‌കുമാർ, ജില്ലാ എക്സിക്യുട്ടീവ് അംഗം ജഗദമ്മ, ജില്ലാ കൗൺസിൽ അംഗങ്ങളായ ശ്രീജാഹരീഷ്, എസ്. സുഭാഷ്, മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറി എൻ. അജയകുമാർ, സംഘാടകസമിതി കൺവീനർ സുരേഷ് ജേക്കബ്, ലാൽജി എന്നിവർ പ്രസംഗിച്ചു. മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് പൂയപ്പള്ളി ജങ്ഷനിൽ പ്രകടനവും നടത്തി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group