
കരിവെള്ളൂർ : വികസനം വരുമ്പോൾ ചിലപ്പോൾ പല സൗകര്യങ്ങളും
ഇല്ലാതാകും. അതിനെതിരേ സമരംചെയ്യുന്നത് ശരിയായ നടപടിയല്ലെന്ന് സ്പീക്കർ എ.എൻ. ഷംസീർ അഭിപ്രായപ്പെട്ടു. കരിവെള്ളൂർ പെരളം പഞ്ചായത്ത് ലൈഫ് ഭവന പദ്ധതി താക്കോൽകൈമാറ്റവും കരാർ പൂർത്തീകരണ പ്രഖ്യാപനവും നടത്തുകയായിരുന്നു അദ്ദേഹം.
ദേശീയപാതാവികസനം വരുമ്പോൾ വയൽ കിളികളെപോലെയുള്ളവർ വലിയ പ്രതിഷേധവുമായി രംഗത്തുവന്നു. (പതിഷേധത്തിൻ്റെ പേരിൽ പിറകോട്ടുപോകുകയല്ല, സർക്കാർ ഇച്ഛാശക്തിയോടെ നേരിടുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ടി.ഐ. മധുസൂദനൻ എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡൻ്റ് എ.വി. ലേജു, ടി. ഗോപാലൻ, എം. രാഘവൻ, എം.വി. അപ്പുക്കുട്ടൻ, സി. ബാലകൃഷ്ണൻ, പി. ശ്യാമള, എ. ഷീജ, പി.വി. കുഞ്ഞികണ്ണൻ, സെക്രട്ടറി കെ. ശൈലജ, വി.ഇ.ഒ. എം. മുസ്‌തഫ, വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group