
വെള്ളറട: സംസ്ഥാനത്ത് ലഹരിമാഫിയകളുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്നും ഇതുമൂലമുള്ള കൊലപാതകങ്ങൾ പെരുകുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. അഴിമതിക്കും ലഹരിക്കും വർഗീയതയ്ക്കും എതിരേ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം സജീർ നയിക്കുന്ന ജില്ലാ പദയാത്രയുടെ ആരംഭം വെള്ളറടയിൽ ഉദ്ഘാടനം ചെയ്തു. സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിമാഫിയകളെ തളയ്ക്കാൻ സർക്കാരിനു കഴിയുന്നില്ല. ലഹരിക്കെതിരേയുള്ള ബോധവത്കരണം മാത്രമല്ല പോലീസും എക്സൈസും നടത്തേണ്ടതെന്നും ലഹരിയുടെ ഉറവിടം കണ്ടെത്തി ഉന്മൂലനമാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടികളെപ്പോലും ഇക്കൂട്ടർ ലഹരിവിതരണത്തിനായി ഉപയോഗിക്കുന്നു. ലഹരിക്കെതിരേ യൂത്ത് കോൺഗ്രസ് പോരാട്ടം ശക്തമാക്കണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻ്റ് ബ്രഹ്മിൻ ചന്ദ്രൻ അധ്യക്ഷനായി, രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎ ഫ്ളാഗ്‌ഓഫ് നിർവഹിച്ചു.
എം. വിൻസെന്റ് എംഎൽഎ, മര്യാപുരം ശ്രീകുമാർ, നെയ്യാറ്റിൻകര സനൽ, ആർ. വത്സലൻ, അൻസജിത റസ്സൽ, എ.കെ. ശശി, എൽ.വി. അജയകുമാർ, പി.എ. അബ്രഹാം, സോമൻകുട്ടിനായർ, പാറശ്ശാല സുധാകരൻ, കൊറ്റാമം വിനോദ്, ഗോപു, അരുൺ, എസ്. ഗിരീഷ്‌കുമാർ, ജോൺ, കെ. ജഗീർ, അയിര സുരേന്ദ്രൻ, കാനക്കോട് അജയൻ, അനൂപ്, എം. രാജ്‌മോഹൻ എന്നിവരും പങ്കെടുത്തു. പാറശ്ശാലതൽ വർക്കലവരെയാണ് പദയാത്ര നടത്തുന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group