
തിരുവനന്തപുരം: വാക്‌സിൻ എടുത്തിട്ടും പേവിഷബാധയിലുണ്ടാകുന്ന മരണം വാക്സിന്റെ ആധികാരികത ചോദ്യംചെയ്യപ്പെടുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേന്ദ്രസർക്കാർ പരിശോധനയിലൂടെ യോഗ്യമാണെന്ന് കണ്ടെത്തിയ വാക്സിനാണ് കേരളവും നൽകുന്നത്. എല്ലാം കേന്ദ്രസർക്കാർ നൽകുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിൻ്റെ അൻപതാം വാർഷികമായ ജൂൺ 25 അടിയന്തരാവസ്ഥവിരുദ്ധദിനമായി ആചരിക്കും. എല്ലാ ജില്ലകളിലും പരിപാടികൾ സംഘടിപ്പിക്കും. അടിയന്തരാവസ്ഥക്കാലത്ത് മർദനമേൽക്കുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്‌തവരെ ചടങ്ങുകളിൽ ആദരിക്കുമെന്നും ഇന്ത്യൻ ജനാധിപത്യത്തിൻ്റെ സംരക്ഷണദിനമായി അൻപതാം വാർഷികദിനാചരണം മാറുമെന്നും ഗോവിന്ദൻ പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group