ദിവസേനയുള്ള പാസ്പോർട്ട് അപേക്ഷകളുടെ എണ്ണം വർധിപ്പിക്കണം -പ്രിയങ്കാ ഗാന്ധി

ദിവസേനയുള്ള പാസ്പോർട്ട് അപേക്ഷകളുടെ എണ്ണം വർധിപ്പിക്കണം -പ്രിയങ്കാ ഗാന്ധി
Share  
2025 May 06, 09:15 AM
MANNAN

കല്പറ്റ: പുതുതായി പ്രവർത്തനമാരംഭിച്ച കല്പറ്റയിലെ പോസ്റ്റോഫീസ് പാസ്പോർട്ട് സേവാകേന്ദ്രത്തിൽ ദിവസേന സ്വീകരിക്കുന്ന അപേക്ഷകളുടെ എണ്ണം വർധിപ്പിക്കണമെന്ന് പ്രിയങ്കാഗാന്ധി എംപി, നൂറ്റിയിരുപതായി ഉയർത്തുന്നത് പരിഗണിക്കണമെന്ന് സേവാകേന്ദ്രം സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തിയ എംപി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് നിർദേശം മുന്നോട്ടുവച്ചത്.


തിങ്കളാഴ്ച്‌ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രിയങ്ക സേവാകേന്ദ്രത്തിലെത്തിയത്. കോഴിക്കോട് റീജണൽ പാസ്പോർട്ട് ഓഫീസർ കെ. അരുൺ മോഹൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ എംപിയെ സ്വീകരിച്ചു. ടി. സിദ്ദിഖ് എംഎൽഎ, കല്പറ്റ നഗരസഭാധ്യക്ഷൻ ടി.ജെ. ഐസക്, കോഴിക്കോട് ഡിവിഷൻ സീനിയർ സുപ്രണ്ട് ഓഫ് പോസ്റ്റോഫീസ് വി. ശാരദ, കല്പറ്റ സബ് ഡിവിഷൻ ഇൻസ്പെക്‌ടർ ഓഫ് പോസ്റ്റ് അജയ് പപ്പൻ, കല്പറ്റ ഹെഡ് പോസ്റ്റോഫീസ് പോസ്റ്റ് മാസ്റ്റർ പി.പി. ബാബു തുടങ്ങിയവർ സന്നിഹിതരായിരുന്നു.



MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2