കോൺഗ്രസിൻ്റെ തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൽ സന്തോഷം -രാഹുൽ ഗാന്ധി

കോൺഗ്രസിൻ്റെ തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൽ സന്തോഷം -രാഹുൽ ഗാന്ധി
കോൺഗ്രസിൻ്റെ തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൽ സന്തോഷം -രാഹുൽ ഗാന്ധി
Share  
2025 May 05, 09:50 AM
santhigiry

ന്യൂഡൽഹി: കോൺഗ്രസ് ചെയ്‌ത തെറ്റുകളിൽ ഭൂരിഭാഗവും താൻ അവിടെ ഇല്ലാതിരുന്നപ്പോൾ സംഭവിച്ചതാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എങ്കിലും കോൺഗ്രസിൻ്റെ എല്ലാ തെറ്റുകളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൽ സന്തോഷമേയുള്ളൂവെന്നും രാഹുൽ പറഞ്ഞു. യു.എസിലെ ബ്രൗൺ സർവകലാശാലയിൽ വാട്‌സൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ ആൻഡ് പബ്ലിക് അഫയേഴ്‌സിൽ ഏപ്രിൽ 21-നുനടന്ന സംവാദ സെഷനിൽ സിഖ് വിദ്യാർഥിയുടെ ചോദ്യത്തിനുത്തരമായാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. ഇതിന്റെ വീഡിയോ കഴിഞ്ഞദിവസം യൂട്യൂബിൽ വന്നതോടെയാണ് വാർത്ത പുറത്തുവന്നത്.


1984-ലെ സിഖ് കലാപത്തിൻ്റെ പശ്ചാത്തലത്തിൽ സിഖ് സമൂഹവുമായി അനുരഞ്ജനത്തിന് എന്തുശ്രമങ്ങളാണ് നടത്തുന്നതെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാഹുൽ. സിഖുകാർക്ക് ഇന്ത്യയിൽ തലപ്പാവുധരിക്കാനുള്ള സാഹചര്യം നിലനിർത്തുന്നതിനുവേണ്ടിയാണ് താൻ പോരാടുന്നതെന്ന് രാഹുൽ നേരത്തേ മറ്റൊരു ചടങ്ങിൽ പറഞ്ഞിരുന്നു. ഇക്കാര്യം ചോദിച്ച വിദ്യാർഥി. ബിജെപിയെ ചൂണ്ടിക്കാട്ടി സിഖുകാരിൽ ഭയമുണ്ടാക്കാനല്ലേ ഈ പ്രസ്‌താവനയെന്ന് ചോദിച്ചു. സിഖുകാരെ ഒന്നും ഭയപ്പെടുത്തില്ലെന്ന് മറുപടിയായി രാഹുൽ പറഞ്ഞു. "ആളുകൾക്ക് അവരുടെ മതവിശ്വാസം പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമുള്ള ഇന്ത്യയെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. കോൺഗ്രസ് പാർട്ടിയുടെ തെറ്റുകളാണെങ്കിൽ പലതും ഞാനില്ലാത്തപ്പോഴാണ് സംഭവിച്ചത്. എൺപതുകളിൽ സംഭവിച്ചത് തെറ്റാണെന്ന് ഞാൻ പരസ്യമായി പ്രസ്‌താവിച്ചിട്ടുണ്ട്. ഒട്ടേറെത്തവണ സുവർണക്ഷേത്രത്തിൽ പോയിട്ടുണ്ട്. ഇന്ത്യയിലെ സിഖ് സമൂഹവുമായി എനിക്ക് നല്ല സ്നേഹബന്ധവുമുണ്ട്' -രാഹുൽ പറഞ്ഞു.


സിഖ് വിദ്യാർഥിയുടെ ചോദ്യത്തിന്റെ ഭാഗം എക്‌സിൽ പങ്കുവെച്ച ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ, നിങ്ങൾ സിഖുകാരുമായി ഇനിയും അനുരഞ്ജനത്തിലായിട്ടില്ലെന്ന് കുറിച്ചു. ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും രാഹുൽ പരിഹസിക്കപ്പെടുന്നത് അദ്ഭുതമല്ലാതായെന്നും മാളവ്യ കൂട്ടിച്ചേർത്തു.



SAMUDRA
MANNAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan