
പുല്പള്ളി: മംഗളൂരുവിൽ ആൾക്കൂട്ട ആക്രമണത്തിൽ പുല്പള്ളി സ്വദേശി മുഹമ്മദ് അഷ്റഫ് കൊല്ലപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം നടത്ത മുഴുവൻ കുറ്റവാളികൾക്കും ശിക്ഷ ഉറപ്പാക്കുന്നതിനായി കർണാടക സർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് മന്ത്രി ഒ.ആർ. കേളും
കൊല്ലപ്പെട്ട അഷ്റഫിൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ശനിയാഴ്ച രാവിലെയാണ് സിപിഎം നേതാക്കൾക്കൊപ്പം മന്ത്രി പുല്പള്ളി ടൗണിലെ അഷ്റഫിൻ്റെ വീട്ടിലെത്തിയത്. അഷ്റഫിൻ്റെ പിതാവ് കുഞ്ഞീതുകുട്ടി, മാതാവ് റുഖിയ, സഹോദരൻ ഹമീദ് ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ നേരിൽകണ്ട് അനുശോചനമറിയിച്ച മന്ത്രി കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും സർക്കാരിൻ്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും ഉറപ്പുനൽകി.
സിപിഎം ജില്ലാ കമ്മിറ്റിയംഗം എം.എസ്. സുരേഷ് ബാബു, ഏരിയാ സെക്രട്ടറി ബൈജു നമ്പിക്കൊല്ലി, പി.എ മുഹമ്മദ്, കെ.പി.ഗിരീഷ് തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group