
ടി.ആർ. കൃഷ്ണസ്വാമി അയ്യരുടെ ജയന്തിയും രക്തസാക്ഷിത്വ ദിനാചരണവും തുടങ്ങി
പാലക്കാട്: സംഘപരിവാർ സംഘടനകൾക്കും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കും സ്വാതന്ത്ര്യസമരത്തിൽ പങ്കൊന്നുമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ, അകത്തേത്തറ ശബരിയാശ്രമ സ്ഥാപകൻ ടി.ആർ. കൃഷ്ണസ്വാമി അയ്യരുടെ 135-ാം ജയന്തി ആഘോഷവും 90-ാം രക്തസാക്ഷിത്വ വാർഷികവും ഉദ്ഘാടനം ചെയ്യുകായിരുന്നു.
ആർഎസ്എസിനോ ഹിന്ദുമഹാസഭക്കോ സ്വാതന്ത്ര്യസമരത്തിൽ ഒരു കണികയുടെ ബന്ധംപോലുമില്ലെന്നുമില്ലെന്നതാണ് ചരിത്രവസ്തുതയെന്ന് അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിയും സമരത്തിൻ്റെ ഭാഗമല്ല.
സ്വാതന്ത്ര്യസമര നായകരെയെല്ലാം പുതുതലമുറ വിസ്‌മരിക്കുന്ന കാലമാണിതെന്ന് അദ്ദേഹം ഓർമപ്പെടുത്തി. ചരിത്രത്തെ വളച്ചൊടിക്കാനുള്ള സംഘടിതമായ നീക്കങ്ങൾ സജീവമാണ്. അതിനാൽ ചരിത്രത്തെക്കുറിച്ചുള്ള ശരിയായ അറിവ് പുതുതലമുറയ്ക്ക് നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹരിജൻ സേവക് സംഘിൻ്റെ സംസ്ഥാന പ്രസിഡൻ്റ് എൻ.
ഗോപാലകൃഷ്ണൻനായർ അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ, എ. രാമസ്വാമി, എം.എൻ. ഗോപാലകൃഷ്‌ണപ്പണിക്കർ, ടി.ആർ. സദാശിവൻനായർ, രാമചന്ദ്രവർമ, ജേക്കബ് വടക്കൻചേരി, ടി. ദേവൻ തുടങ്ങിയവർ സംസാരിച്ചു. ഗാന്ധിജി കേരളത്തിൽ സന്ദർശിച്ച വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ സംഗമവുമുണ്ടായി. തുടർന്ന്, പ്രകൃതിജീവനത്തിന്റെ ഗാന്ധിമാർഗചിന്തകൾ' എന്ന വിഷയത്തിൽ സെമിനാർ നടന്നു. ജേക്കബ് വടക്കൻചേരി മുഖ്യപ്രഭാഷണം നടത്തി.
വൈകീട്ട് നടന്ന അനുസ്‌മരണ സമ്മേളനത്തിൽ എം.പി. മത്തായി അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് സർവമത പ്രാർഥനയുമുണ്ടായി. ബുധനാഴ് രാവിലെ 10-ന് നടക്കുന്ന ചടങ്ങിൽ ശബരിയാശ്രമവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച സ്വാതന്ത്ര്യസമര സേനാനികളെ അനുസ്‌മരിക്കും.
അഡ്വ. കെ. ശാന്തകുമാരി എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രൊഫ. പി.എ. വാസുദേവൻ അധ്യക്ഷനാവും. കൃഷ്‌ണസ്വാമി അയ്യരുടെ നേതൃത്വത്തിൽനടന്ന അത്താഴച്ചിറ പന്തിഭോജനത്തിന്റെ ഓർമ്മപുതുക്കി സദ്യയുമുണ്ടാവും.
അകത്തേത്തറ പഞ്ചായത്ത് പ്രസിഡൻ്റ് സുനിതാ അനന്തകൃഷ്‌ണൻ, വി.കെ. ജയപ്രകാശ് തുടങ്ങിയവർ പങ്കെടുക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group