
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണം തടയുന്നതിലെ രഹസ്യാന്വേഷണവീഴ്ച ഇപ്പോൾ ചർച്ചചെയ്യേണ്ടതില്ലെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശരി തരൂർ. ഒരുരാജ്യത്തിനും നൂറുശതമാനം കുറ്റമറ്റ രഹസ്യാന്വേഷണസംവിധാനം ഉണ്ടാവില്ലെന്നും പരാജയപ്പെടുത്തിയ ഭീകരാക്രമണങ്ങളെക്കുറിച്ച് നമുക്ക് ഒരിക്കലും അറിയാൻകഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
"തടയാൻ കഴിയാതെപോയ ഭീകരാക്രമണത്തെക്കുറിച്ചുമാത്രമേ നമുക്ക് അറിയാൻകഴിയൂ. ഇത് ഏതൊരു രാജ്യത്തും സാധാരണമാണ്. പരാജയങ്ങളുണ്ടായിരുന്നു. അത് സമ്മതിക്കുന്നു. പക്ഷേ, ഇപ്പോൾ നമ്മുടെ പ്രധാനശ്രദ്ധ അതായിരിക്കരുത്." ശശി തരൂർ പറഞ്ഞു.
പാകിസ്‌താനികളെ ഒന്നുംചെയ്യാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, അവർ എന്തെങ്കിലും ചെയ്‌താൽ പ്രതികരിക്കാൻ തയ്യാറാകും, രക്തം ഒഴുകുകയാണെങ്കിൽ, അത് നമ്മുടേതിനെക്കാൾ കൂടുതൽ അവരുടേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group