
ചെങ്ങന്നൂർ: മാതൃഭാഷയോടുള്ള സ്നേഹമാണ് സാംസകാരിക തിരിച്ചറിവിന്റെ അടിസ്ഥാനശിലയെന്ന് മുൻ മന്ത്രി രമേശ് ചെന്നിത്തല എംഎൽഎ പറഞ്ഞു. ഭാഷാപഠനകേന്ദ്രം സംഘടിപ്പിച്ച ഇലഞ്ഞിമേൽ കെ.പി. രാമൻനായർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാതൃഭാഷയുടെ വളർച്ചയ്ക്കായി സമർപ്പിച്ച ജീവിതമായിരുന്നു കെ.പി. രാമൻനായരുടേത്. തനിക്ക് ഗുരുതുല്യനായ അദ്ദേഹത്തിന്റെ ഗുണപാഠങ്ങളടങ്ങിയ 'ഹിതോപദേശങ്ങൾ' എന്ന കവിതാസമാഹാരം ഈ കാലഘട്ടത്തിൽ വളരെ പ്രസക്തമാണ്. അന്യംനിന്ന അക്ഷരശ്ലോകമെന്ന കലയെ സാർവത്രികമാക്കിയതിൽ കെ.പി. രാമൻനായർ വഹിച്ച പങ്ക് വളരെ വലുതാണെന്നും ചെന്നിത്തല പറഞ്ഞു.
ഭാഷാപഠനകേന്ദ്രം പ്രസിഡൻ്റ് ഡോ.ടി.എ. സുധാകരക്കുറുപ്പ് അധ്യക്ഷനായി. സാംസ്കാരിക പ്രവർത്തകൻ വി.ആർ. രാജശേഖരൻ അനുസ്‌മരണ പ്രഭാഷണം നടത്തി. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗം ജി. നിശീകാന്ത്, കവയത്രി ധന്യ ശങ്കരി, മാധ്യമപ്രവർത്തകൻ സനിൽ രാഘവൻ, കവി വി.എൻ. ഹരിദാസ് എന്നിവർ കാവ്യാഞ്ജലി നടത്തി.
അഖില ഭാരത അയ്യപ്പസേവാസംഘം ദേശീയ ജനറൽ സെക്രട്ടറി ഡി. വിജയകുമാർ, കവി കെ. രാജഗോപാൽ, ഭാഷാപഠനകേന്ദ്രം പദ്ധതി സംയോജകൻ ബോധിനി കെ.ആർ. പ്രഭാകരൻ നായർ, സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ, ജി. വേണുകുമാർ, ഫാ. എബ്രഹാം കോശി കുന്നുംപുറത്ത്, എൻ. ദേവരാജൻ, മനു പാണ്ടനാട്, മായാരാജ് കല്ലിശ്ശേരി എന്നിവർ പ്രസംഗിച്ചു.
തുടർന്ന്, അക്ഷരശ്ലോകസദസ്സിൽ ഡി. സുഭദ്രക്കുട്ടിയമ്മ, കെ. സുമതിയമ്മ, എൻ.ജി. മുരളീധരക്കുറുപ്പ് എന്നിവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group