രാഷ്ട്രീയ വിമുഖതയല്ല രാഷ്ട്രീയത്തിന് നല്ല പാഠങ്ങൾ എഴുതിച്ചേർക്കുകയാണ് സമകാലിക തയ്ക്ക് ആവശ്യം :സ ത്യൻ മാടാക്കര .

രാഷ്ട്രീയ വിമുഖതയല്ല രാഷ്ട്രീയത്തിന് നല്ല പാഠങ്ങൾ എഴുതിച്ചേർക്കുകയാണ് സമകാലിക തയ്ക്ക് ആവശ്യം :സ ത്യൻ മാടാക്കര .
രാഷ്ട്രീയ വിമുഖതയല്ല രാഷ്ട്രീയത്തിന് നല്ല പാഠങ്ങൾ എഴുതിച്ചേർക്കുകയാണ് സമകാലിക തയ്ക്ക് ആവശ്യം :സ ത്യൻ മാടാക്കര .
Share  
സത്യൻ മാടാക്കര എഴുത്ത്

സത്യൻ മാടാക്കര

2025 Apr 18, 03:55 PM
mannan top

രാഷ്ട്രീയ വിമുഖതയല്ല

രാഷ്ട്രീയത്തിന് നല്ല പാഠങ്ങൾ എഴുതിച്ചേർക്കുകയാണ്

സമകാലികതയ്ക്ക് ആവശ്യം.

: സ ത്യൻ മാടാക്ക .

ജനങ്ങൾ പ്രതികരണ രഹിതമായ ജീവിതത്തിലെന്ന് ഭംഗിവാക്കായി പ്രസംഗി ക്കാരുണ്ടെങ്കിലും ചില ഘട്ടങ്ങളിൽ അങ്ങനെയല്ല. ധാർഷ്ട്യത്തിന്റെ കൂർപ്പിച്ച മുന കൊണ്ട് തളർത്താനാവുന്നതല്ല പൊതു നിലയെന്ന് അനുഭവപ്പെടുത്തുന്ന ചിലതാണ് ആദിവാസി സമരം, ജലമൂറ്റുന്ന കോർപ്പറേറ്റുകൾക്കു നേരെയുള്ള പ്രതിരോധം,കടൽ മണൽ ഖനന പ്രതിഷേധം, ആശാ വർക്കർമാരുടെ സമരം, നിരവധി ജനപക്ഷ ഏകോപന സമരങ്ങൾ എന്നിവ. എന്നാലും എല്ലാം നടക്കുന്നു. മയക്കു മരുന്ന്, പെൺ വാണിഭം, കൈക്കൂലി, പക്ഷപാതം, അഴിമതി പെരുകുന്നു. നാം പ്രതിരോധിക്കാതെ വയ്യ. ജനാധിപത്യം നേടിത്തന്നതൊക്കെ കൈവിട്ടു പോവുകയാണ്. എവിടെപ്പോയ് ഗ്രാമ സ്വരാജ് ! എവിടെപ്പോയ് പ്രോലിറ്റേറിയൻ വിമോചനം ! ടൂറിസം - പഞ്ചനക്ഷത്ര- ഹംബർഗ് സംസ്കാരത്തെക്കറിച്ച് പറയുന്നിടത്താണ് വിലക്കയറ്റം കമ്പോളത്തെ പിളർത്തുന്നത്. എല്ലാ ആൾ ദൈവങ്ങളും എതിർപ്പില്ലാതെ വാഴ്ത്തപ്പെടുന്നത്. കുടിവെള്ളം, തൊഴിലില്ലായ്മ, രോഗം ഇതൊന്നും ശ്രദ്ധിക്കാത്തവർക്ക് എന്ത് ജനങ്ങൾ! എതിര് ജനാധിപത്യത്തിന്റെ നല്ല വശത്തെയാണ് നിലനിർത്തുക. രാഷ്ട്രീയ വിമുഖതയല്ല രാഷ്ട്രീയത്തിനുള്ള നല്ല പാഠങ്ങൾ എഴുതിച്ചേർക്കുകയാണ് സമകാലികതയ്ക്ക് ആവശ്യം.

എന്താണ് സ്ഥിതി.


മയക്കുമരുന്നിനടിമപ്പെട്ട ചെറുപ്പം കൊലയാളിയായിത്തീരുന്നു. പതിനഞ്ച് വയസ്സായ പെൺകുട്ടിയെ സെക്സ് റാക്കറ്റിന് മുതിർന്ന സ്ത്രീ കൂട്ടിക്കൊടുക്കുന്നു. ഇരുപത്തഞ്ചിലധികം പേർ അതിൽ പങ്കു ചേർന്നു എന്നറിയുമ്പോൾ ചങ്ക് കത്തിപ്പോകുന്നു.

അരപ്പട്ട കെട്ടിയ ഗ്രാമല്ല നഗരമാണിപ്പോൾ വളരുന്നത്. ഇത് ഭയാകുലതയുടെ രോഗബീജമാണ്. ഇതിനെതിരെ ശബ്ദിക്കാത്ത മലയാളിയെന്ന വംശാഹക്കാരത്തോട് പുച്ഛം തോന്നുന്നു. എന്തുകൊണ്ട് എന്നു പറഞ്ഞവസാനിപ്പിക്കേണ്ടതല്ല ചോദ്യം, ഉത്തരം, കേസ് വിസ്താരം .

ഇതിലൊക്കെ സിനിമാറ്റിക്ക് രീതി കടന്നുവരുന്നിടത്താണ് പ്രശ്നം. ഒരു ജനതയ്ക്കു പിടിപെട്ട രോഗലക്ഷണമാണ് തിരിച്ചറിയേണ്ടത്. പക്ഷേ, എത്ര പറഞ്ഞാലും പിന്നിൽ ബലമുള്ളിടത്തോളം കാലം കാമോത്സുകത ഉത്സവമായി നടക്കും.

ജനം ഇപ്പോൾ രാജ്യത്തേക്കാൾ വലുതാണ് ഭരണമെന്ന വിചാരത്തിലാണ്. ഈ സ്ഥിതി എല്ലാറ്റിന്റെയും വിപരീതം വായിക്കുന്ന അവസ്ഥ സംജാതമാക്കായിരിക്കുന്നു. രാഷ്ട്ര തന്ത്രമല്ല ധനതത്വശാസ്ത്രമാണ് പ്രധാനപ്പെട്ട ചർച്ച . അതിനിടയിൽ വായന, സംസാരം, ഒഴിവു സമയം എല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.

നമ്മൾ ഭാവി തലമുറയെ ഇറച്ചിക്കോഴികളാക്കി വളർത്തുന്നു.വൈലോപ്പിള്ളിയെ പോലെ കുട്ടികളുടെ ഒഴിവുകാലത്തെക്കുറിച്ച് ' അനദ്ധ്യായത്തിന്റെ ദേവതേ 'എന്നെഴുതാൻ ഇന്നത്തെ കവിക്ക് കഴിയില്ല. കുട്ടികളുടെ വേനൽക്കാല ഒഴിവ് ഇന്ന് പഠനങ്ങൾക്കുള്ള മത്സര സെമസ്റ്റർ കാലമാണ്.

ഒരു യൂറോപ്യനും അവന്റെ ഞായറാഴ്ച ( ഒഴിവു ദിവസം ) ഇല്ലാതാക്കുന്നത് സഹിക്കില്ല. കമ്പോളക്കുട ചൂടുമ്പോൾ ആരും മിണ്ടാൻ തയ്യാറല്ല. പഞ്ചവത്സര പദ്ധതി പ്രഖ്യാപിച്ചപ്പോൾ" വയ്ക്കണം ഇങ്ങനത്തെ വാഴ, ഒരിക്കലും കുലയ്ക്കാത്ത വാഴ, തന്നെ വെയ്ക്കണം' എന്നെഴുതി വെച്ച പി. കുഞ്ഞിരാമൻ നായരുടെ തന്റേടം എപ്പോഴാണ് എഴുത്തിൽ വലിയവനാക്കി കടന്നുവരിക.

ജനാധിപത്യം, മതേതരത്വം, സമഭാവന എന്നീ മൂല്യങ്ങൾ തരുന്ന ശക്തിയാണ് സമൂഹത്തിന്റെ സാംസ്കാരിക ധാതുക്കളുടെ വിത്തറയെന്ന ആന്തരിക വിവേകം തിരിച്ചറിയാൻ ഇനിയും വൈകിക്കൂടാ. വികസനമെന്നാൽ സമ്പദ്സമൃദ്ധി മാത്രമല്ല ജനതയെ പൊതു നിലവാരത്തിലേക്കുയർത്തുക കൂടിയാണെന്ന് എപ്പോഴാണ് തിരിച്ചറിയുക. ഭൂമിയും ജനതയും തമ്മിലുള്ള ബന്ധം അറ്റുപോയ ഒരു പരിഷ്ക്കാരത്തിനും ലോകത്തിൽ ഏറെക്കാലം നിലനില്ക്കാൻ ആയിട്ടില്ലെന്ന ചരിത്രം മുമ്പിലുള്ളപ്പോൾ എല്ലാം ഭൗതിക വസ്തുവായി, മാർക്കറ്റായി കാണുന്ന പ്രയാണം എവിടെ ചെന്നെത്തിക്കും?

 മേധാ പട്കറുടെ ഭാഷയിൽ" വാണിജ്യത്തിന് എന്തെങ്കിലുമൊരു നീതിയുണ്ടെങ്കിൽ ആർക്കാണ് ഇതിനോട് എതിർപ്പ്?

വാണിജ്യമില്ലാത്തെരു ലോകം തികച്ചും ഉട്യോപ്യൻ ആശയമായിരിക്കും, തീർച്ച. പക്ഷേ, ഇന്ന് ലോക ഭരണാധികാരി നമ്മുടെ രാജ്യം സന്ദർശിച്ചാൽ ലാഭം കൊയ്യുന്നത് ചില ലോക വ്യാപാര ശക്തികളാണ്. ലോക വ്യാപകമായി കാർഷിക മേഖല ഭരിക്കുന്ന അഞ്ഞൂറോളം അന്താരാഷ്ട്രക്കമ്പനികൾ ഒരു തരം അഗ്രോ ടെററിസത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. വളവും വിത്തും കീടനാശിനികളുമെല്ലാം ഇവർ തന്നെ കണ്ടുപിടിക്കുന്നു. ഇത് ഹരിത വിപ്ലവത്തിനു ശേഷം (അതിനേക്കാൾ മാരകമായ ) മറ്റൊരു ആഗോള വിപ്ലവമാണ്. കാർഷിക മേഖലയ്ക്കുശേഷം ( എല്ലാ പ്രകൃതിവിഭവങ്ങളും വിറ്റ് കാശാക്കിയ ശേഷം ) ഇപ്പോൾ ജലത്തിന്റെ സ്വകാര്യവൽക്കരണമാണ് ഇവരുടെ അജണ്ടയിലുള്ളത്. വയറുകൾ ഒഴിഞ്ഞിരിക്കുമ്പോൾ തന്നെ ഗോഡൗണുകൾ നിറഞ്ഞു കവിയുന്നതെന്തുകൊണ്ടാണ് ?


കാരണം ഇത്ര ശതമാനം ഭക്ഷ്യധാന്യങ്ങൾ കയറ്റുമതി ചെയ്യാൻ നമ്മൾ നിർബന്ധിതരാണ്. അഞ്ഞൂറ് മൾട്ടി നാഷണലുകളിലൂടെ നാമറിയാതെ കടന്നുവന്ന ഈ വിപ്ലവത്തിന് നമ്മൾ കനത്ത വില കൊടുക്കേണ്ടി വന്നു. നമ്മുടെ നെൽവയലുകളെല്ലാം റബ്ബർ തോട്ടങ്ങൾക്ക് വഴിമാറി. വർഗീയ വിരുദ്ധവും മതേതരവുമായ ഒരു ജനമുന്നേറ്റത്തിനേ നമ്മുടെ ജീവിതത്തേയും ജീവന മാർഗ്ഗങ്ങളെയും തിരിച്ചു പിടികാനാവൂ.

അത് തീർച്ചയായും ജനാധിപത്യത്തിനും യഥാർത്ഥമായ വികസനത്തിനും വേണ്ടിയുള്ള ഒരു പോരാട്ടമായിരിക്കും. പൊരുതുക ! പത്രാധിപർക്കുള്ള എഴുത്തുകളിലേക്ക് ഒരു കത്തയയ്ക്കു യെങ്കിലും ചെയ്യുക. തീർച്ചയായും അത് പ്രധാനപ്പെട്ടതാണ്. അതല്ലെങ്കിൽ ഈ പാതകങ്ങൾക്ക് നിങ്ങളും കൂട്ടുനില്ക്കുന്നുവെന്നായിരിക്കും അർത്ഥം. "

( മേധാ പട്കർ)

പാർശ്വവൽക്കരിക്കപ്പെട്ടവനും, ജാതി ഭ്രഷ്ടനാക്കിയവനും, നീ തി നിഷേധിക്കപ്പെട്ടവനും കൂട്ടു നിന്ന രാഷ്ടീയ ചിന്താധാരകൾക്ക് അന്യം വന്നു കൂടാ.

ആ ആശയങ്ങൾ നിറഞ്ഞ ജനഹൃദയമാണല്ലോ ഭാരതീയ പൗര സമൂഹം. നവഖാലിയിൽ, കൽക്കത്തയിൽ, ദില്ലിയിൽ മഹാത്മാ ഗാന്ധി നടത്തിയ സത്യാന്വേഷണ ജീവിത യാത്രകൾ ഇന്ത്യക്കാരനെന്ന നിലയിൽ നമ്മൾ ഉൾക്കൊള്ളേണ്ടതുണ്ട്.

SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan