
കൊട്ടാരക്കര: ബിജെപിയിൽ വികസിത ഗ്രൂപ്പ് മാത്രമാണുള്ളതെന്നും എല്ലാവരുടെയും വികസനമാണ് ലക്ഷ്യമെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റി ഓഫീസ്-നമോ മന്ദിർ ഉദ്ഘാടനം കൊട്ടാരക്കരയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നേതാവാകാനല്ല, പുതിയ നേതാക്കളെ സൃഷ്‌ടിക്കാനാണ് താൻ അധ്യക്ഷസ്ഥാനം ഏറ്റെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ മാറ്റംവരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. കടമെടുക്കാൻ സാധിച്ചില്ലെങ്കിൽ കേരളത്തിൽ ഇടതുസർക്കാർ ഇല്ലാതാകും. അഴിമതികാട്ടാൻ കോൺഗ്രസിനെ കണ്ടാണ് ഇടതുപക്ഷം പഠിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് രാജി പ്രസാദ് അധ്യക്ഷതവഹിച്ചു. ആർഎസ്എസ് ജില്ലാ സംഘചാലക് ആർ. ദിവാകരൻ, ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത്, മേഖലാ സംഘടനാ സെക്രട്ടറി കു.വേ. സുരേഷ്, ബി. രാധാമണി, പി.എം. വേലായുധൻ, വയയ്ക്കൽ സോമൻ, എം.എസ്. ശ്യാംകുമാർ, കേണൽ ഡിന്നി, അനീഷ് കിഴക്കേക്കര, പ്രസാദ് പള്ളിക്കൽ എന്നിവർ സംസാരിച്ചു.
മുൻ ജില്ലാ പ്രസിഡൻറുമാർ, തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, മുൻ സംസ്ഥാന സെക്രട്ടറി സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
ആരതി ഉഴിഞ്ഞു സ്വീകരണം
ചുമതലയേറ്റശേഷം ആദ്യമായി കൊട്ടാരക്കരയിലെത്തിയ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് പാർട്ടി നൽകിയത് ഊഷ്‌മള സ്വീകരണം. വിഷുദിനത്തിൽ മഹാഗണപതിക്ഷേത്രത്തിൽ എത്തിയ അധ്യക്ഷനെ മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കരയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
റെയിൽവേ സ്റ്റേഷൻ ജങ്ഷനിൽ ഈസ്റ്റ് ജില്ലാ അധ്യക്ഷ രാജിപ്രസാദ് ഷാൾ അണിയിച്ചും വനിതാ പ്രവർത്തകർ ആരതി ഉഴിഞ്ഞും തിലകം ചാർത്തിയും സ്വീകരണം ഔദ്യോഗികമാക്കി. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് അധ്യക്ഷനെ നമോ മന്ദിറിലേക്ക് ആനയിച്ചത്. നിലവിളക്ക് തെളിച്ച് ഓഫീസ് ഉദ്ഘാടനം നടത്തി, ജില്ലാ അധ്യക്ഷയിൽനിന്ന് രാജീവ് വിഷുക്കൈനീട്ടം സ്വീകരിച്ചു. ഓഫീസ് മുറ്റത്ത് അദ്ദേഹം പതാക ഉയർത്തി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group