വിഎസ് പാവപ്പെട്ടവരുടെ പക്ഷത്തുനിന്ന നേതാവ് -കെ.സി. വേണുഗോപാൽ

വിഎസ് പാവപ്പെട്ടവരുടെ പക്ഷത്തുനിന്ന നേതാവ് -കെ.സി. വേണുഗോപാൽ
വിഎസ് പാവപ്പെട്ടവരുടെ പക്ഷത്തുനിന്ന നേതാവ് -കെ.സി. വേണുഗോപാൽ
Share  
2025 Apr 14, 10:20 AM
SANTHI

മുഹമ്മ: ജനപക്ഷ നിലപാടുകളിലൂടെ ജനമനസ്സിൽ ഇടം നേടാൻ

കഴിഞ്ഞയാളാണ് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി പറഞ്ഞു. മുഹമ്മ പുല്ലമ്പാറയിൽ വിഎസിൻ്റെ പേഴ്‌സണൽ സ്റ്റാഫംഗമായിരുന്ന പഞ്ചായത്തംഗം അഡ്വ. ലതീഷ് ബി. ചന്ദ്രൻ തുടങ്ങിയ ജനകീയ ലാബിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു.


സംസ്ഥാനത്തെ ഏറ്റവും തലമുതിർന്ന നേതാവായ വിഎസ് എന്നും തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും പക്ഷത്തായിരുന്നു. ജനങ്ങളെ സഹായിച്ചാൽ ജനമനസ്സിൽ എന്നും ഇടം നേടാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.


പഞ്ചായത്തംഗം എസ്.ടി. റെജി അധ്യക്ഷത വഹിച്ചു. ബിജെപി നേതാവ് വെള്ളിയാകുളം പരമേശ്വരൻ, അഡ്വ പി.എസ്. ജ്യോതിസ്, നടൻ എഴുപുന്ന ബൈജു, ഡോ. ബിജു പ്രഭാകരൻ, പഞ്ചായത്തംഗം ലതീഷ് ബി. ചന്ദ്രൻ, അജിത്ത്, സുരേഷ് എന്നിവർ പ്രസംഗിച്ചു.


വിഎസിന് ജന്മദിന സമ്മാനമെന്നനിലയിൽ 2024 ഒക്ടോബർ 19-നാണ് ലാബ് നിർമാണം തുടങ്ങിയത്. കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പുതൊഴിലാളികൾ, വയോജനങ്ങൾ എന്നിവർക്ക് പകുതി നിരക്കിലും കിടപ്പുരോഗികൾക്ക് സൗജന്യമായുമാണ് സേവനം.



MANNAN
kodkkasda rachana
AYR
AYU
AYU
AYUR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
santhigiry