
ന്യൂഡൽഹി: രണ്ടേരണ്ടുപേർ വിചാരിച്ചാൽ തീരുന്നതാണ് ഗവർണറുടെ അധികാരമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ആഭ്യന്തരമന്ത്രിയോ പ്രധാനമന്ത്രിയോ തീരുമാനിച്ചാൽമതി. ഒരു പ്യൂണിനെ പിരിച്ചുവിടുന്ന നടപടിക്രമംപോലും ഗവർണറെ പിരിച്ചുവിടുന്നകാര്യത്തിൽ ആവശ്യമില്ല.
ഇത്തരം കാര്യങ്ങൾ ജനങ്ങളോട് വിളിച്ചുപറയിക്കാനുള്ള സാഹചര്യം ഗവർണർമാർ ഉണ്ടാക്കരുത്. നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർമാർ അനന്തമായി വെച്ചുതാമസിപ്പിക്കുന്നത് ജനാധിപത്യവ്യവസ്ഥയ്ക്ക് ഒട്ടും യോജിച്ചതല്ല. സുപ്രീംകോടതിവിധി രാഷ്ട്രപതിയുൾപ്പെടെ എല്ലാവരും അംഗീകരിക്കണം. തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതിപോലും പാർലമെന്റിന്റെ ബില്ലുകൾ വൈകിപ്പിക്കാറില്ല -എം.എ. ബേബി പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group