
കൊല്ലം :സ്ത്രീകൾക്ക് തുല്യത ഉറപ്പാക്കാൻ സിപിഎമ്മിലും ആന്തരികസമരങ്ങൾ വേണ്ടിവരുന്നതായി പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി. ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടശേഷം കൊല്ലത്ത് നൽകിയ ആദ്യസ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽ 17 ശതമാനമായിരുന്നു വനിതാപ്രാതിനിധ്യം. അത് വർധിപ്പിക്കുന്നത് കമ്മിറ്റിയും പൊളിറ്റ് ബ്യൂറോയും ചർച്ച ചെയ്‌തിരുന്നു. തുടർന്ന് 20 ശതമാനം സംവരണമാക്കി ഉയർത്തി. പുരുഷാധിപത്യസമൂഹമാണ് നമ്മുടേത്. സ്ത്രീതുല്യതയെപ്പറ്റി സംസാരിക്കുമ്പോഴും നടപ്പാക്കുന്നതിലുള്ള കരാൽ നമുക്കുണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കളുടെ അഭിരുചികൾ തിരിച്ചറിയാൻ പാർട്ടിക്കാകണം. എല്ലാ തലങ്ങളിലേക്കും അവരെ ഉയർത്തിക്കൊണ്ടുവരണം. മറ്റ് സംസ്ഥാനങ്ങളിൽ സ്വാധീനം ഉറപ്പിക്കാൻ പാർട്ടി ശ്രമം തുടരുകയാണ്. കേരളത്തിൽ തുടർഭരണത്തിന് തുടർച്ചയുണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊല്ലത്ത് വിദ്യാർഥിസംഘടനകാലത്ത് നേരിടേണ്ടിവന്ന പ്രതിസന്ധികളും അദ്ദേഹം വിവരിച്ചു. യോഗത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷനായി. നേതാക്കളായ പി.കെ. ഗുരുദാസൻ. എസ്. സുദേവൻ, എസ്. ജയമോഹൻ, പി. രാജേന്ദ്രൻ, ജെ. മേഴ്സിക്കുട്ടിയമ്മ, കെ. രാജഗോപാൽ, എം. നൗഷാദ്, എക്സ്. ഏണസ്റ്റ് തുടങ്ങിയവർ പ്രസംഗിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group